രാത്രിയാത്ര നിരോധനം! സ​ര്‍​ക്കാ​ര്‍ ചെയ്തത്‌ പൊ​റു​ക്കാ​നാ​വാ​ത്ത വ​ഞ്ച​ന; ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​ല്‍ കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ വ​യ​നാ​ട്ടു​കാ​രോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍​എ​ച്ച് പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വയ്​ക്കു​ക​യാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സു​പ്രീം കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സ് അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ഴും പാ​ത തു​റ​ക്കു​ന്ന​തി​ന് അ​നൂ​കൂ​ല​മാ​യ സ​മീ​പ​ന​മ​ല്ല സി​പി​എ​മ്മും ബി​ജെ​പി​യും സ്വീ​ക​രി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്തെ ന​ട​പ​ടി​ക​ള്‍ അ​ത് വ്യ​ക്ത​മാ​ക്കു​ന്നു. സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കാ​നാ​യി ത​യാ​റാ​ക്കി​യ അ​ഫി​ഡ​വി​റ്റി​ല്‍ ബ​ദ​ല്‍ പാ​ത​ക​ള്‍ തി​രു​കി​ക്ക​യ​റ്റി ജി​ല്ല​യി​ലെ സി​പി​എം ക​ണ്ണൂ​ര്‍ ലോ​ബി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്.

എം​എ​ല്‍​എ​മാ​ര​ട​ക്കം യോ​ഗം ചേ​ര്‍​ന്ന് അ​ഫിഡ​വി​റ്റ് ത​യാ​റാ​ക്കാ​നാ​ണ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ യോ​ഗം ചേ​രു​ന്ന​തി​ന് നി​ശ്ച​യി​ച്ച തീ​യ​തി​ക്കു​മു​മ്പ് വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ അ​ഫി​ഡ​വി​റ്റ് ന​ല്‍​കി​യ​ത് പൊ​റു​ക്കാ​നാ​വാ​ത്ത വ​ഞ്ച​ന​യാ​ണ്.

ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടിന്‍റെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ര​ഹ​സ്യ അ​ജ​ണ്ട​ക​ളു​ടെ പേ​രി​ല്‍ വ​യ​നാ​ടി​ന്‍റെ ദേ​ശീ​യ​പാ​ത ന​ഷ്ട​പ്പെ​ടു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. പ്ര​തി​പ​ക്ഷ​ത്താ​യി​ട്ടും പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യം മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് റോ​ഡ് തു​റ​ന്ന് കി​ട്ടു​ക എ​ന്ന ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു.

യു​ഡി​എ​ഫി​നെ ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ ത​ള​ച്ചി​ട്ട് കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം ത​ണു​പ്പി​ക്കു​ക എ​ന്ന വ​ഞ്ച​ന​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ​ത്. കേ​ര​ളം ഇ​തു​വ​രെ കാ​ണാ​ത്ത പ്ര​ക്ഷോ​ഭം യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന​പ്പോ​ള്‍ സ​മ​ര​ത്തി​ന് ല​ഭി​ച്ച ജ​ന​പി​ന്തു​ണ ഇ​രു സ​ര്‍​ക്കാ​രു​ക​ളേ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രു​ന്നു.

ര​ണ്ട് മ​ന്ത്രി​മാ​രും ബി​ജെ​പി​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ളും ന​ല്‍​കി​യ ഉ​റ​പ്പി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സ​മ​ര​പ​ന്ത​ലി​ല്‍ പ്ര​ഖ്യാ​പി​ച്ച ഒ​രു തീ​രു​മാ​ന​വും ന​ട​പ്പാ​ക്കാ​ന്‍ ഇ​രു പാ​ര്‍​ട്ടി​ക​ള്‍​ക്കും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല.

ദേ​ശീ​യ​പാ​ത​ക്ക് പ​ക​രം ത​ല​ശേ​രി-​മൈ​സൂ​ര്‍ റെ​യി​ല്‍​വേ പാ​ത പ​രി​ഗ​ണി​ക്കാ​വു​ന്ന​ത് ആ​ണെ​ന്ന് കാ​ണി​ച്ച് നി​ല​വി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​ഫി​ഡ​വി​റ്റ് തി​രു​ത്തി ന​ല്‍​കും, കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം റോ​ഡ് തു​റ​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ സ​ത്യ​വാ​ങ്മൂ​ലം കോ​ട​തി​യി​ല്‍ ന​ല്‍​കും, കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് വ​യ​നാ​ട്ടി​ല​ട​ക്കം സി​റ്റിം​ഗ് ന​ട​ത്തി പാ​ത തു​റ​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി കോ​ട​തി​യി​ല്‍ ന​ല്‍​കും എ​ന്നീ തീ​രു​മാ​ന​ങ്ങ​ളാ​ണ് മ​ന്ത്രി​മാ​രും, സി​പി​എം-​ബി​ജെ​പി നേ​താ​ക്ക​ളും സ​മ​ര പ​ന്ത​ലി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​ച്ച് അ​ഞ്ച് മാ​സ​മാ​കു​മ്പോ​ള്‍ ഇ​തി​ല്‍ ഏ​ത് തീ​രു​മാ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. യോ​ജി​പ്പി​ന്‍റെ അ​ന്ത​രീ​ക്ഷം ത​ക​രു​ന്ന​ത് റോ​ഡ് തു​റ​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​രു​തെ​ന്ന് ക​രു​തി​യാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ ഇ​ത്ര​യും കാ​ലം തു​ട​ര്‍​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

വ​യ​നാ​ടിന്‍റെ ദേ​ശീ​യ​പാ​ത ഇ​ല്ലാ​താ​ക്കി ക​ണ്ണൂ​ര്‍ ജി​ല്ല വി​ക​സി​പ്പി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ങ്കി​ല്‍ വ​യ​നാ​ട്ടു​കാ​രെ അ​ണി​നി​ര​ത്തി യു​ഡി​എ​ഫ് അ​തി​നെ ചെ​റു​ത്ത് തോ​ല്‍​പ്പി​ക്കും.

വ​യ​നാ​ട് എം​പി രാ​ഹു​ല്‍​ഗാ​ന്ധി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ ക​ബി​ല്‍ സി​ബ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ത തു​റ​ക്കു​ന്ന​തി​നാ​യി കോ​ട​തി​യി​ല്‍ യു​ഡി​എ​ഫ് ശ​ക്ത​മാ​യി വാ​ദി​ക്കും.

കോ​ട​തി​യി​ല്‍ കേ​സ് ന​ട​ക്കു​മ്പോ​ള്‍ ത​ന്നെ ഇ​ട​ത്-​ബി​ജെ​പി സ​ര്‍​ക്കാ​രു​ക​ളു​ടെ സ​മീ​പ​നം വ​യ​നാ​ടി​ന് അ​നു​കൂ​ല​മാ​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ര്‍ ടി. ​മു​ഹ​മ്മ​ദ്, ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം. വി​ജ​യ​ന്‍, ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. അ​യൂ​ബ് എ​ന്നി​വ​രും
പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment