കൊല്ലം എസ്എൻകോളജ് ജംഗ്ഷനിൽ കമിതാക്കളുടെ പ്രണയ ചേഷ്ട അതിരുവിടുന്നു; ​പെ​ൺ​കു​ട്ടി​ക​ളു​ടെ വീ‌​ട്ടു​കാ​ർ കാ​ണുംവ​രെ ഷെ​യ​ർ ചെ​യ്യു​ക എന്ന മെസേജോടുകൂടി വീഡിയോയും സോഷ്യല്‍ മീഡിയയില്‍

കൊ​ല്ലം: എ​സ് എ​ൻ കോ​ളേ​ജ് ജം​ഗ്ഷ​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ര​ങ്ങേ​റു​ന്ന പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളു​ം ക​മി​താ​ക്ക​ളു​ടെ പ്ര​ണ​യ​ചേ​ഷ്ട​ക​ളും ക​ണ്ടുമടുത്ത നാ‌​ട്ടു​കാ​രു​ടെ​യും മ​റ്റു​ള​ള​വ​രു‌​ടെ​യും ചോ​ദ്യം ഇ​താ​ണ് .

സദാസമയവും ഇവിടെ തന്പടിക്കുന്ന പോലീസ് എവിടെ. അവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെ എന്നൊക്കെയുള്ള ചിന്തവന്നുപോകുന്നു.
എ​സ് എ​ൻ കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ തി​രു​വ​ന​ന്തപു​രം ഭാ​ഗ​ത്തേ​ക്കു​ള​ള ബ​സ് സ്റ്റോ​പ്പി​ൽ യൂ​ണി​ഫോ​മി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ര​സ് പ​രം ന‌​ട​ത്തു​ന്ന പ്ര​ണ​യ​ചേ​ഷ്‌​ട​ക​ൾ ആ​രോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി അ​ത് ന​വ​മാ​ദ്ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ക​യാ​ണ്.

കേ​ളേ​ജ് ബ​സ്റ്റാ​ന്‍റി​ലെ രം​ഗ​ങ്ങ​ൾ ഈ ​പെ​ൺ​കു​ട്ടി​ക​ളു​ടെ വീ‌​ട്ടു​കാ​ർ കാ​ണുംവ​രെ ഷെ​യ​ർ ചെ​യ്യു​ക എ​ന്ന് ഒ​രു മെ​സേ​ജും ഉ​ൾ​പ്പടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

വീ​ഡി​യോ സോഷ്യ​ൽ മീ​ഡി​യയിൽ ഇ‌​ട്ട​തിനെ വി​മ​ർ​ശി​ച്ചും അ​നൂ​കൂ​ലി​ച്ചും ചി​ല​ർ രം​ഗ​ത്ത് വ​രു​ന്നു​ണ്ട് . എ​ല്ലാ​വ​രും ഒ​രു പോ​ലെ കുറ്റം പ​റ​യു​ന്ന​ത് പോലീസിനെയാണ്. സ്​ത്രീ​ക​ളു​ടെ സു​ര​ക്ഷയിൽ മു​ൻ കൈ ​എ​ടു​ക്കേ​ണ്ട പി​ങ്ക് പോ​ലീ​സ് ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലേ എ​ന്നാ​ണ് .

ഈഭാഗത്ത് പ​ല​പ്പോ​ഴും പി​ങ്ക് പോ​ലീ​സി​ന്‍റെ വാ​ഹ​നം ക​ാണാ​ൻ ക​ഴി​യുമെങ്കിലും ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. പി​ങ്ക് പോ​ലീ​സി​ന്‍റെ വാ​ഹ​നം പോ​കു​ന്ന​ത് ക​ണ്ടാ​ൽ ഏതോ ഡ്രൈ​വി​ംഗ് സ്കൂ​ളി​ന്‍റെ വാ​ഹ​നം പോ​കു​ന്ന​ത് പോ​ലെ​യാ​ണെന്നും ആക്ഷപമുണ്ട്. . വ​നി​താ പോ​ലീ​സ് ആ​ണ് വാ​ഹ​നം ഒ​ടി​ക്കു​ന്ന​ത്.

ഒ​രുപ്രശ്നം ഉ​ണ്ടാ​യി പി​ങ്ക് പോ​ലീ​സി​നെ വി​ളി​ച്ചാ​ൽ അ​വ​ർ അ​വി‌​ടെ എ​ത്തു​ന്പോ​ഴേ​ക്കും പ്ര​ശ​്നക്കാർ സ്ഥ​ലം​വി​ട്ടി​രി​ക്കു​മെ​ന്ന് എ​സ് എ​ൻ കോ​ളേ​ജ് ജം​ഗ്ഷ​നി​ലെ ഒ​രു വ്യാ​പാ​രി പ​റ​യു​ന്നു.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ള​ള ബ​സ് സ്റ്റോ​പ്പാ​ണ് കൊ​ല്ലം എ​സ് എ​ൻ കേ​ളി​ലെ ബ​സ് സ്റ്റോ​പ്പ് .ഫാ​ൻ, ടി ​വി ,മൂ​സി​ക്ക് സി​സ്റ്റം എ​ല്ലാം ന​ല്ല​തുത​ന്നെ .ഇവയൊക്കെയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

പ​ക്ഷെ അ​വി‌​ടെ അ​ര​ങ്ങേ​റു​ന്ന പ്ര​ണ​യ​കാ​ഴ്ച​ക​ൾ പ​രി​തി​ക​ൾ ലം​ഘി​ക്കു​ന്ന​താ​യാ​ണ് കാണാൻ കഴിയുന്നത്. പോലീസ് ഒന്നുശ്രദ്ധിച്ചാൽ ക്ലാസിൽ കയറാതെ കറങ്ങിനടക്കുന്ന പ്രണയജോഡികളും കുടുങ്ങുമെന്ന് ഉറപ്പാണ്.

Related posts

Leave a Comment