ആലുവ: പെരിയാർ തീരത്ത് ചുറ്റിക്കറങ്ങിയ വിദ്യാർഥികളായ മൂന്നു ആൺകുട്ടികളെയും മൂന്നു പെൺകുട്ടികളെയും പിങ്ക് പോലീസ് പിടികൂടി വീട്ടുകാരെ ഏൽപ്പിച്ചു.
ആലുവ മുനിസിപ്പൽ പാർക്കിന് പിന്നിൽ പെരിയാറിനോട് ചേർന്നുള്ള വാക്ക് വേയിൽനിന്നാണ് ഇവർ പിടിയിലായത്. ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളാണ് പിടിയിലായവർ. സ്കൂളിൽ പോകാതെ സംഘമായി പുഴയോരത്ത് എത്തുകയായിരുന്നു.
സ്റ്റഡി ലീവാണെന്നു വീട്ടുകാരെയും സ്കൂൾ അധികൃതരെയും തെറ്റിധരിപ്പിച്ചാണ് വിദ്യാർഥികളുടെ വിളയാട്ടം. ശിവരാത്രി പാലത്തിലും കൗമാരക്കാരായ കമിതാക്കൾ എത്തുന്നതായി പറയുന്നു.
കൈയോടെ പിടികൂടിയാൽ അത്മഹത്യാ ഭീഷണി മുഴക്കലും കുട്ടക്കരച്ചിലും കാരണം പലപ്പോഴും വീട്ടുകാരെ അറിയിക്കാൻ പോലും പോലീസിന് കഴിയുന്നില്ല.