സ്വന്തം ലേഖകന്‍
വടക്കാഞ്ചേരി: കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആളെ തിരിച്ചറിയാന്‍ ഇനിയും സാധിച്ചിട്ടില്ല. ഒറ്റപ്പാലം സ്വദേശിനിയാണ് മരിച്ചതെന്നാണ് പോലീസ് കരുതുന്നത്.
മൃതദേഹം കാണാന്‍ ഒറ്റപ്പാലത്തു നിന്നും ഇന്ന് ആളുകളെത്തും. മൃതദേഹം മൂന്നു ദിവസം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തിരിച്ചറിഞ്ഞതിന് ശേഷമെ പോസ്റ്റുമോര്‍ട്ടം ഉണ്ടാകൂവെന്നാണ് പോലീസ് പറയുന്നത്.
മൂന്നുദിവസത്തിനുള്ളില്‍ മൃതദേഹം തിരിച്ചറിഞ്ഞില്ലെങ്കില്‍ തുടര്‍നടപടി പിന്നീട് തീരുമാനിക്കും. വ്യാഴാഴ്ച രാവിലെയാണ് കുറാഞ്ചേരി-കേച്ചേരി റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.