ദി​വ​സ​വും ര​ണ്ടു നേ​രം ഗു​രു​വാ​യൂ​ര​പ്പ​നെ തൊഴണം! ​ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഗുരുവായൂരില്‍ താമസമാക്കിയ വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​ര്‍ ഫ്ലാറ്റിൽ ഉറുമ്പരിച്ച നിലയിൽ; രക്ഷകരായി പോലീസും നഗരസഭയും

ഗു​രു​വാ​യൂ​ർ: ഫ്ലാ​റ്റി​ൽ അ​വ​ശ​നി​ല​യി​ൽ ഉ​റു​ന്പ​രി​ച്ചു കി​ട​ന്നി​രു​ന്ന വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​രെ പോ​ലീ​സും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി. ദി

​വ​സ​ങ്ങ​ളാ​യി പ​ട്ടി​ണി കി​ട​ന്നു വി​സ​ർ​ജ മാ​ലി​ന്യ​ത്തി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​ർ​ക്കും പോ​ലീ​സി​ന്‍റെ ക​രു​ത​ൽ തു​ണ​യാ​യി.​കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ രാ​ജ​മ്മ(90)​യും, സ​ഹോ​ദ​രി ഓ​മ​ന​യു​മാ​ണ് ടെ​ന്പി​ൾ സി​ഐ സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ന്‍റെ ക​രു​ത​ലി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​വ​ർ കാ​യം​കു​ള​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ത്തു​ക്ക​ൾ വി​റ്റാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. ദി​വ​സ​വും ര​ണ്ടു നേ​രം ഗു​രു​വാ​യൂ​ര​പ്പ​നെ തൊ​ഴു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ഗു​രു​വാ​യൂ​രി​ൽ താ​മ​സ​മാ​ക്കി​യ​ത്.

ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഇ​വ​ർ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. അ​വ​ശ​നി​ല​യി​ലാ​തി​നെ തു​ട​ർ​ന്നു തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. രാ​ജ​മ്മ​യു​ടെ കാ​ലി​ൽ ഉ​റു​ന്പ​രി​ച്ചു വൃ​ണ​മാ​യ നി​ല​യി​ലാ​യി​രു​ന്നു.

പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ടെ​ന്പി​ൾ സി​ഐ സി.​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഫ്ളാ​റ്റി​ലെ​ത്തി.

ഏ​റെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു രാ​ജ​മ്മ. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടെ​ന്പി​ൾ പോ​ലീ​സും ചേ​ർ​ന്നു മു​റി മു​ഴു​വ​ൻ വൃ​ത്തി​യാ​ക്കി ഇ​രു​വ​രേ​യും കു​ളി​പ്പി​ച്ചു ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​ത്രി​യി​ലെ​ത്തി​ച്ചു. ഇ​രു​വ​രും അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക​യും പോ​ലീ​സ് ന​ൽ​കി. സി.​ഐ സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ൻ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment