ഗുരുവായൂർ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ മതപരമായ ചടങ്ങാക്കി മാറ്റരുതെന്ന് ജസ്റ്റീസ് കെമാൽ പാഷ ഗുരുവായൂരിൽ പറഞ്ഞു. തൈക്കാട് മഹല്ല് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പൗരത്വ നിയമ ഭേദഗതി പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാൽ പാഷ.
എല്ലാ മത വിഭാഗങ്ങളേയും കോർത്തിണക്കി പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം. ഇതൊരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണ്.പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ ലോകത്തെ ഏറ്റവും വലിയ അവകാശ ലംഘനം നടക്കുന്ന രാജ്യമായി ഇന്ത്യമാറും.
ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെകുറിച്ച് ചിന്തിക്കാതിരിക്കാനാണ് ഈനിയമം കൊണ്ടുവന്നത്. പൗരത്വ നിയമം കോടതി തീരുമാനക്കേണ്ടതല്ല, മനുഷ്യന്റെ വൈകാരിക പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൾച്ചറൽ സെന്റർ പ്രസിഡന്റ് ഇക്ബാൽ മുഹമ്മദ് അധ്യക്ഷനായി. എം.ജെ.ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തി. വി.കെ.റസാക്ക്, എൻ.കെ.ഉമ്മർഹാജി, റഹ്മാൻ തിരുനെല്ലൂർ, പി.കെ.ജമാലുദ്ദീൻ ഹാജി, ആർ.വി.മുഹമ്മദ് ഹാജി, ബഷീർ ജാഫ്ന എന്നിവർ പ്രസംഗിച്ചു.