ര​ണ്ട് വാ​യും മൂ​ന്ന് ക​ണ്ണു​ക​ളു​മാ​യി പ​ശു​ക്കിടാവ് പി​റ​ന്നു; ആ​രോ​ഗ്യ പ്ര​ശ്നം ഒ​ന്നു​മി​ല്ലെന്ന് മൃ​ഗ​ഡോ​ക്ട​ര്‍

വെ​ള്ള​റ​ട: ര​ണ്ട് വാ​യും മൂ​ന്ന് ക​ണ്ണു​ക​ളു​മാ​യി പ​ശു​ക്കു​ട്ടി പി​റ​ന്നു. വെ​ള്ള​റ​ട മു​ള്ളി​ല​വ്‌​വി​ള അ​ര്‍​ച്ച​ന​യി​ല്‍ ഭാ​സ്ക​ര​ന്‍ നാ​യ​രു​ടെ പ​ശു​വി​ന്‍റെ ആ​ദ്യ​പ്ര​സ​വ​ത്തി​ലാ​ണ് അ​പൂ​ര്‍​വ കി​ടാ​വ് ജ​നി​ച്ച​ത്.

ര​ണ്ട് ത​ല​യു​ടെ വ​ലു​പ്പ​മു​ള്ള ഒ​രു​ത​ല​യാ​ണ് പ​ശു​ക്കു​ട്ടിക്കു​ള്ള​ത്. ത​ല​യി​ല്‍ ര​ണ്ട് വാ​യും ര​ണ്ട് നാ​ക്കും മ​ധ്യ​ഭാ​ഗ​ത്ത് ര​ണ്ട് കൃ​ഷ്ണ​മ​ണി​ക​ള്‍ ചേ​ര്‍​ന്ന ക​ണ്ണു​മാ​ണ് ഉ​ള്ള​ത്.

വെ​ള്ള​റ​ട മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ബൈ​ജു സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി. പ​ശു​ക്കിടാ​വി​ന് ആ​രോ​ഗ്യ പ്ര​ശ്നം ഒ​ന്നു​മി​ല്ലെന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. ത​ല​യു​ടെ വ​ലി​പ്പം കാ​ര​ണം പ​ര​സ​ഹാ​യം കൂ​ടാ​തെ പാ​ല്‍​കു​ടി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

പാ​ല്‍ ക​റ​ന്ന് കൊ​ടു​ത്ത് പ​ശു​ക്കി​ടാ​വി​നെ വ​ള​ര്‍​ത്തു​മെ​ന്ന് റി​ട്ട. പോ​ലീ​സു​കാ​ര​നാ​യ ഭാ​സ്ക​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment