പേരാമ്പ്ര : പേരാമ്പ്ര ഹൈസ്ക്കൂളിന് സമീപം സ്ഫോടക വസ്തു എറിഞ്ഞ് നടത്തിയ അക്രമത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ഇരു ചക്ര വാഹനങ്ങളിലായി എത്തിയ പത്തോളം പേര് അക്രമം അഴിച്ചു വിട്ടത്.
പേരാമ്പ്ര ഹൈസ്കൂളിന് സമീപം താമസിക്കുന്ന നടുപറമ്പില്‍ രാഹുല്‍ ദാസ് (29), അരീപൊയില് മീത്തല്‍ ഗിരീഷ്(38), തൈവച്ച പറമ്പില്‍ മിഥുന് ലാല്‍ (32), അരീ പൊയില്‍ മീത്തല്‍ വിജീഷ് (33), തൈവച്ച പറമ്പില്‍ സജിത്ത് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുമ്പ് പൈപ്പ്, ഇരുമ്പ് ദണ്ഡ് എന്നിവയുമായി എത്തിയ അക്രമി സംഘം ഹൈസ്കൂളിന് സമീപം റോഡിലും കടയിലുമായി നിന്നവരെ അക്രമിക്കുകയായിരുന്നു വെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. സ്ഫോടക വസ്തു എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടളെ ശല്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു നേരത്തെയുണ്ടായ പ്രശ്നത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവെമെന്നാണ് സൂചന.
രാത്രി വാഹനത്തില്‍ സ്ഥലത്തെത്തിയ പത്തോളം പേരടങ്ങിയ സംഘം ആയുധങ്ങളുമായി അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി.
അക്രമികള്‍ യാത്ര ചെയ്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.