തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യു.കെ യാത്ര ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിവാദമായ സ്വകാര്യ കന്പനിക്ക് യു.കെ. ബന്ധമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
സിഎജി പറഞ്ഞ വിഷയങ്ങൾ കേന്ദ്ര ആഭ്യന്തര-ധന വകുപ്പുകൾ ഗൗരവമായാണ് കാണുന്നത്. ഡിജിപിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്ഥാനത്ത് നിന്നും മാറേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിപിയുടെ വിദേശ യാത്ര വ്യക്തിപരമായ സന്ദർശനമാണൊയെന്ന് വ്യക്തമാക്കണം. ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കിയൊ എന്നും അറിയണം.
സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ഔപചാരികമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ലെങ്കിലും വിഷയത്തെപ്പറ്റി കേന്ദ്ര ആഭ്യന്ത്രവകുപ്പിന് അറിവുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.