പോള്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 15 അടി ഉയരത്തില്‍ നിന്നും യുവതി താഴേക്ക് വീണു. ഡാളസിലെ എക്സ്ടിസി കബാറെറ്റിലാണ് സംഭവം. പിടിവിട്ട് നിലത്തേക്ക് വീണെങ്കിലും അതിന്റെ വേദനയൊന്നും പുറത്തു കാണിക്കാതെ ഇവര്‍ നൃത്തം തുടരുകയായിരുന്നു.
എന്നാല്‍ വീഴ്ചയില്‍ ഇവരുടെ താടിയെല്ലിനും കണങ്കാലിനും പരിക്കേല്‍ക്കുകയും പല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.