മെട്രോ ട്രെയിനിനുള്ളില്‍ കുഴഞ്ഞ് വീണ് കൊറോണ വൈറസ് രോഗിയായി അഭിനയിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. റഷ്യയിലെ മോസ്കോയിലാണ് സംഭവം. പ്രാങ്ക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തത്.
മാസ്ക് ധരിച്ചെത്തിയ ഒരാള്‍ ട്രെയിനിലെ യാത്രക്കാര്‍ക്കിടയിലേക്ക് വരുന്നതും നിലത്ത് വീണ് കിടന്ന് പിടയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം കണ്ട് ഭയചകിതരായ യാത്രികര്‍ സ്ഥലത്ത് നിന്നും ഓടി മാറുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
പിന്നീട് തമാശയ്ക്ക് ഒപ്പിച്ചപണിയായിരുന്നു ഇതെന്ന് അധികൃതര്‍ക്ക് മനസിലായതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ഇയാള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.