അതിശക്തമായ കാറ്റിന്റെ ശക്തിയില്‍ മലയില്‍ നിന്നും താഴേക്ക് ഒഴുകുന്ന വെള്ളം മുകളിലേക്ക് പറന്ന് പോകുന്ന അത്ഭുതപ്രതിഭാസത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്കോട്ട്ലാന്‍ഡിലെ ക്യാമ്പ്സി ഫെല്സിലുള്ള ജെന്നീസ് ലം വെള്ളചാട്ടമാണിത്.
കിയാര കൊടുങ്കാറ്റിന്റെ ശക്തിയിലാണ് ഈ വെള്ളം മുകളിലേക്ക് പറന്ന് പോകുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.