കൊല്ലം: വനിതാ കമ്മീഷനോടുളള കടുത്ത ആരാധനക്കൊടുവിൽ ആദിൽ മുഹമ്മദിന് ആഗ്രഹ സാഫല്യം. വനിതാ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ കൊല്ലം കെടിസിടി സ്കൂളിലെ ഒന്പതാം ക്ലാസുകാരനായ ആദിലിന്റെ വലിയ ആഗ്രഹമായിരുന്നു വനിതാ കമ്മീഷനെ നേരിൽ കാണണമെന്നത്.
വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിനെ സ്്കൂളിലേക്ക് ക്ഷണിച്ച് സ്്കൂൾ ഗായകൻ കൂടിയായ ആദിലിന്റെ ഈ ആരാധന സഫലമാക്കാൻ സ്്കൂൾ അധികൃതരും ഒപ്പം നിന്നപ്പോൾ വനിതാ കമ്മീഷനും അത് വേറിട്ട ഒരു മുഹൂർത്തമായി മാറി.
വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് കമ്മീഷൻ എവിടെയാണോ അവിടെ വരാമെന്നായിരുന്നു ആദിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു പതിനാലു വയസ്സുകാരന്റെ സാമൂഹ്യബോധവും തിരിച്ചറിവുകളുമാണ് തന്നെ സ്കൂളിലേക്കെത്തിച്ചതെന്ന് ഡോ. ഷാഹിദാ കമാൽ പറഞ്ഞു.
വിദ്യാഭ്യാസമെന്നത് അക്ഷരങ്ങളിലെ അറിവ് മാത്രമല്ല ഒരു വ്യക്തിയുടെ മനസിൽ സാമൂഹ്യ സാംസ്ക്കാരിക മൂല്യബോധങ്ങൾ വളർത്തിയെടുക്കുന്നത് കൂടിയാണ്.
കെടിസിടി സ്്കൂളിലെ അധ്യാപകർ ഇത് മികച്ച രീതിയിൽ നിർവഹിക്കുന്നവരായതു കൊണ്ട ് കൂടിയാണ് ആദിലിനെ പോലുളള കുട്ടികൾ വനിതാ കമ്മീഷനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നതെന്നും ഡോ. ഷാഹിദാ കമാൽ പറഞ്ഞു.
ഒരു നല്ല ഗായകൻ കൂടിയായ ആദിലിന് എല്ലാ ആശംസകളും സമ്മാനങ്ങളും നൽകിയാണ് ഡോ. ഷാഹിദാ കമാൽ സ്ക്കൂളിൽ നിന്നും മടങ്ങിയത്.