കണ്ണൂർ: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ചൊവ്വാഴ്ച കണ്ണൂർ സർവകലാശാലയുടെ എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതും. പാലയാട് ക്യാന്പസാണു പരീക്ഷാ കേന്ദ്രം.
സർവകലാശാലയുടെ നിയമപഠനവിഭാഗത്തിൽ എൽഎൽബി വിദ്യാർഥിയായിരുന്ന അലൻ മൂന്നാം സെമസ്റ്ററിൽ പഠിക്കുന്പോഴാണു കേസിൽപ്പെട്ടു ജയിലിലാകുന്നത്. തുടർന്നു പഠനവിഭാഗത്തിൽനിന്നു പുറത്താക്കിയിരുന്നു.
നിലവിൽ മൂന്നാം സെമസ്റ്റൽ എൽഎൽബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
കൊച്ചിയിൽനിന്ന് എൻഐഎ സംഘമായിരിക്കും അലനെ പരീക്ഷയെഴുതിക്കാൻ തലശേരിയിൽ എത്തിക്കുക. ക്യാന്പസിൽ പോലീസ് സുരക്ഷയൊരുക്കും. ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചുവരെയാണു പരീക്ഷ.