ബ്രിട്ടൻ: പോരാട്ടമേഖലകളിൽ 2016-ലാണു സ്ത്രീ പ്രവേശനമനുവദിച്ചത്. 2017-ൽ വ്യോമസേനയുടെ ആക്രമണ വിഭാഗത്തിൽ സ്ത്രീകൾക്കു പ്രവേശനം കിട്ടി.
2018-ൽ ഏതു സേനയിലെയും ഏതു പദവിയിലേക്കും സ്ത്രീകളെ എടുക്കാൻ പാകത്തിനു നിയമവും മാറ്റി.
ഫ്രാൻസ്: അന്തർവാഹിനികളിലും കാലാൾപ്പടയിലും വരെ സ്ത്രീകൾക്കു പ്രവർത്തിക്കാം. സേനയിൽ 15 ശതമാനം സ്ത്രീകളാണ്. എന്നാൽ വിദേശത്തുവിടുന്ന വിഭാഗത്തിൽ (ഫ്രഞ്ച് ഫോറിൻ ലീജിയൺ) സ്ത്രീകളെ അനുവദിച്ചിട്ടില്ല.
ഓസ്ട്രേലിയ: എല്ലാ മേഖലകളിലും യുദ്ധ മുന്നണിയിലടക്കം, സ്ത്രീകൾക്കു പ്രവർത്തിക്കാം.
അമേരിക്ക: എല്ലാ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യംഅനുവദിച്ചത് 2015-ൽ. പോരാട്ടത്തിന്റെ മുൻനിരയിലും സ്ത്രീകളെ ഉൾപ്പെടുത്തും.
റഷ്യ: പോരാട്ടമുന്നണിയിലും ആണവ അന്തർവാഹിനികളിലുമടക്കം എല്ലാ വിഭാഗത്തിലും സ്ത്രീകളെ അനുവദിച്ചിട്ടുണ്ട്. യുദ്ധമുന്നണിയിൽ കാലാൾ വിഭാഗത്തെ നയിക്കുകയുമാകാം.