നാദാപുരം: ചേലക്കാട് പുലിയിറങ്ങിയതായി വാര്‍ത്ത പരന്നതോടെ ചേലക്കാട് പ്രദേശം ഭീതിയിലായി. മൂന്ന് ദിവസം മുമ്പ് ചൂല് വില്‍ക്കാനെത്തിയ ആളാണ് പുലിയെ കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്.
ആദ്യം നാട്ടുകാര്‍ വിശ്വസിച്ചില്ലെങ്കിലും ഇതിനിടയില്‍ ചേലക്കാട് എല്‍പി സ്കൂള്‍ പരിസരവാസി രാവിലെ പട്ടിയേക്കാള്‍ വലിപ്പമുളള ജീവിയെ കണ്ടതായി പറയുന്നു.
നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കും കാല്‍പ്പാടുകള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല.
നാട്ടുകാര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇന്നലെ വീണ്ടും ചേലക്കാട് മഠത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് വൈകുന്നേരം മൂന്നിന് ചേലക്കാട് ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വനം വകുപ്പ് അധികൃതരെ കാണിച്ചതോടെയാണ് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്.