ഞങ്ങൾക്ക് തന്നെ കുടിക്കാനില്ല; മാ​ന്നാ​ർ മു​ല്ല​ശേ​രി​ക്ക​ട​വി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണത്തിനെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

മാ​ന്നാ​ർ:​ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഹ​രി​പ്പാ​ട് ടൗ​ണി​ലേ​ക്കും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​വാ​ൻ വേ​ണ്ടി മാ​ന്നാ​റി​ലെ മു​ല്ല​ശേ​രി ക​ട​വി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി.

മാ​ന്ന​റി​ൽ അ​തി രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നി​ല​നി​ൽ​ക്കെ മാ​ന്നാ​റി​ലെ വെ​ള്ളം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സം​ഭ​ര​ണി നി​ർ​മി​ക്കാ​മെ​ന്നി​രി​ക്കെ മാ​ന്നാ​റി​ൽ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ ശു​ദ്ധി​യെ ചോ​ദ്യം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

ഇ​വി​ടെ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം പ​ള്ളി​പ്പാ​ടു​ള്ള ശു​ചീ​ക​ര​ണ ശാ​ല​യി​ൽ എ​ത്തി​ച്ചാ​ണ് ഹ​രി​പ്പാ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ള്ളി​പ്പാ​ട്ടു​ള്ള ജ​ല​ശു​ചീ​ക​ര​ണ ശാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് മു​ല്ല​ശേ​രി​ക്ക​ട​വി​ൽ സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ന്പു​ത​ന്നെ ഇ​തി​ന്‍റ പ്ര​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. അ​ന്ന് സി​പി​എം ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​തി​ർ​പ്പു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക​ക്ഷി യോ​ഗം വി​ളി​ച്ച് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​രു​ന്നു.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ കൊ​ണ്ടും മു​ല്ല​ശേ​രി​ക്ക​ട​വി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന ത​ര​ത്തി​ൽ തീ​രു​മാ​നം എ​ടു​പ്പി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു ക​ഴി​ഞ്ഞി​രു​ന്നുു. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മു​ല്ല​ശേ​രി പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി വ​ന്നാ​ൽ ഇ​വി​ടു​ത്തു​കാ​ർ​ക്കു​ള്ള കു​ടി​വെ​ള്ളം പോ​ലും ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണ്.

കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റ സ്രോ​ത​സ് കു​റ​യു​ക​യും ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കു​ക​യും ചെ​യ്യും. കൂ​ടാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തു​ണി ക​ഴു​കാ​നും കു​ളി​ക്കാ​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ട​വ് ഈ ​പ​ദ്ധ​തി​യു​ടെ വ​ര​വോ​ടെ ഇ​ല്ലാ​താ​കും. ഇ​തും നാ​ട്ടു​കാ​ർ​ക്ക് ഏ​റെ ദോ​ഷ​മാ​യി മാ​റു​മെ​ന്നാ​ണ് ആ​രോ​പ​ണം.

ച​രി​ത്ര പ്ര​ധാ​ന്യ​മു​ള്ള മു​ല്ല​ശേ​രി​ക്ക​ട​വി​ൽ അ​ഞ്ചു​ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​റാ​ട്ട് ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ്. ഈ ​പ​ദ്ധ​തി വ​രു​ന്ന​തോ​ടെ ആ​റാ​ട്ടി​നു പു​തി​യ ക​ട​വ് ക​ണ്ടെ​ത്തേ​ണ്ടി വ​രും. പ​ദ്ധ​തി സ്ഥ​ല​ത്തി​നു തൊ​ട്ടു താ​ഴെ​യാ​ണ് മ​റ്റൊ​രു ജ​ല​സം​ഭ​ര​ണി ഉ​ള്ള​ത്.

ജ​പ്പാ​ൻ കു​ടി വെ​ള്ള പ​ദ്ധ​തി​ക്കാ​യി വെ​ള്ള​മെ​ത്തി​ക്കാ​ൻ വേ​ണ്ടി കൂ​റ്റ​ൻ സം​ഭ​ര​ണി​യാ​ണ് ഇ​വി​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി വ​ന്ന​തോ​ടെ ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ് വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​ന്‍റെ കൂ​ടെ അ​ടു​ത്ത​ടു​ത്തു ര​ണ്ടു​പ​ദ്ധ​തി​ക​ൾ വ​രു​ന്ന​തോ​ടെ ന​ദി​യെ ത​ന്നെ ഇ​ത് ബാ​ധി​ക്കും.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​ദ്ധ​തി​ക്കു പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ നാ​ട്ടു​കാ​ർ വി​വി​ധ സ​മു​ദാ​യ,സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ​രും നാ​ളു​ക​ളി​ൽ രം​ഗ​ത്തി​റ​ങ്ങും.

Related posts

Leave a Comment