ജോലിക്കുപോയ അമ്മ തിരിച്ചെത്തിയപ്പോള്‍ കണ്ടത് കാല് നിലത്തുറയ്ക്കാത്ത അഞ്ചാം ക്ലാസുകാരനായ മകനെ; പത്തുവയസുകാരന് മദ്യം നല്‍കിയ മണി കുടുങ്ങി

ചെ​റു​തോ​ണി: പ​ത്തു വ​യ​സു​കാ​ര​ന് സ്ഥി​ര​മാ​യി മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ബീ​ഡി, സി​ഗ​ര​റ്റ് എ​ന്നി​വ ന​ൽ​കി​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​നെ ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ൽ മു​കാ​ല​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​ണി(62)​യെ​യാ​ണ് ഇ​ടു​ക്കി സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫ് അ​റ​സ്റ്റു​ചെ​യ്ത​ത്. കു​ട്ടി അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ജോ​ലി​ക്കു​പോ​യ കു​ട്ടി​യു​ടെ അ​മ്മ തി​രി​കെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി മ​ദ്യ​ല​ഹ​രി​യി​ൽ വീ​ടി​നു​ള്ളി​ൽ വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ വി​ളി​ച്ച് എ​ഴു​ന്നേ​ൽ​പി​ച്ച​പ്പോ​ൾ കാ​ലു​ക​ൾ നി​ല​ത്തു​റ​യ്ക്കാ​തെ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യോ​ട് വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​ണി​യാ​ണ് മ​ദ്യം ന​ൽ​കി​യ​തെ​ന്ന​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ്ഥി​ര​മാ​യി ബീ​ഡി​യും സി​ഗ​ര​റ്റും മ​റ്റു ല​ഹ​രി പദാ​ർ​ഥ​ങ്ങ​ളും ന​ൽ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Related posts

Leave a Comment