നി​യ​മ ലം​ഘ​നം! ഖ​ജ​നാ​വി​ല്‍ വാ​ട്‌​സ് ആ​പ്പ് എ​ത്തി​ച്ച​ത് 12 ല​ക്ഷം രൂ​പ

കോ​ഴി​ക്കോ​ട്: ന​ഗ​ര പ​രി​ധി​യി​ലെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വാ​ട്‌​സ് ആ​പ്പ് വ​ഴി ഖ​ജ​നാ​വി​ല്‍ എ​ത്തി​യ​ത് 12 ല​ക്ഷം രൂ​പ.

പൊ​തു​ജ​ന​ത്തെ അ​ണി​ന​രി​ത്തി സി​റ്റി പോ​ലീ​സ് ആ​വി​ഷ്‌​ക​രി​ച്ച സിസി വി​ജി​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പി​ഴ​യി​ന​ത്തി​ല്‍ 18000ത്തോ​ളം നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലാ​യി ഇ​ത്ര​യും തു​ക ഖ​ജ​നാ​വി​ല്‍ എ​ത്തി​യ​ത്.

അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗ്, ഹെ​ല്‍​മ​റ്റി​ല്ലാ​തെ​യു​ള്ള ബൈ​ക്ക് യാ​ത്ര, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍, മൊ​ബൈ​ലി​ല്‍ സം​സാ​രി​ച്ചു​ള്ള ഡ്രൈ​വിം​ഗ്, വാ​ഹ​ന​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം​വ​രു​ത്ത​ല്‍ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി പി​ടി​ക്ക​പ്പെ​ട്ട​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ഗ​ര റോ​ഡു​ക​ള്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ട് 2019 ഫെ​ബ്രു​വ​രി 15നാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി 6238488686 എ​ന്ന വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ലേ​ക്ക് സ്ഥ​ലം, തീ​യ​തി, സ​മ​യം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം അ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് പോ​ലീ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

നി​യ​മ ലം​ഘ​നം സം​ബ​ന്ധി​ച്ച ഫേ​ട്ടോ അ​യ​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് അ​റി​യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി ഹി​റ്റാ​യി.

നി​ല​വി​ല്‍ ദി​വ​സേ​ന നൂ​റി​ലേ​റെ പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന്‍റെ വാ​ട്‌​സ്ആ​പ്പി​ല്‍ ല​ഭി​ക്കു​ന്ന​ത്. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ ചി​ല​തി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മു​ള്ള​വ​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ഫേ​ട്ടോ ല​ഭി​ച്ചാ​ലു​ട​ന്‍ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ നോ​ക്കി ഉ​ട​മ​യു​ടെ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് സി​റ്റി ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സിസി വി​ജി​ല്‍ ഓ​ഫി​സി​ല്‍ വ​ന്ന് നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം പി​ഴ​യ​ട​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഫോ​ണ്‍ ന​മ്പ​ര്‍ ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ നേ​രി​ട്ട് നോ​ട്ടീ​സ് അ​യ​യ്ക്കും. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​ക്ക് കേ​സ് കൈ​മാ​റും. പി​ഴ​യ​ട​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ‘ശി​ക്ഷ’​യാ​യി ന​ല്‍​കു​ന്നു​ണ്ട്.

Related posts

Leave a Comment