പ്രണയിക്കുന്നവര്‍ തങ്ങളുടെ പ്രണയം സഫലമാക്കാന്‍ ഏതറ്റം വരെയും പോകാറുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ലളിത ‘ലളിത്’ ആയതോടെ സാഫല്യത്തിലെത്തിയ പ്രണയത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മഹാരാഷ്ട്രയിലെ പോലീസുകാരനാണ് ഒരു വര്‍ഷമായി ലളിത് സാല്‍വെ ആയി ജീവിക്കുന്ന നായകന്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ലളിത് ഇഷ്ടപ്പെട്ട യുവതിയെ വരണാല്യം ചാര്‍ത്തി പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ലളിത് സാല്‍വെ ഒരു വര്‍ഷം മുമ്പു വരെ അറിയപ്പെട്ടിരുന്നത് ലളിത എന്ന പേരിലായിരുന്നു. ലളിതയില്നിന്ന് ലളിതിലേക്കുള്ള യാത്ര പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച സാഹസിക കഥ കൂടിയാണ്. ഒപ്പം നിയമപ്പോരാട്ടങ്ങളുടെയും. 2018ല്‍ മുംബൈ സെന്റ് ജോര്‍ജ് ആശുപത്രിയിലായിരുന്നു ലളിതിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ.
തൊട്ടടുത്ത മാസങ്ങളില്‍തന്നെ രണ്ടും മൂന്നും ഘട്ട ശസ്ത്രക്രിയകളും നടത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള ലളിത അങ്ങനെ ലളിത് എന്ന വ്യക്തിയിലേക്കും അതുവരെ അന്യമായിരുന്ന പുരുഷത്വത്തിലേക്കും കടന്നു. അതോടെ മഹാരാഷ്ട്രയിലെ പുരുഷ പൊലീസുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അദ്ദേഹം അര്‍ഹനാകുകയും ചെയ്തു. സമീപജില്ലയായ ഔറംഗാബാദില്‍നിന്നാണ് ലളിത് വധുവിനെ കണ്ടുപിടിച്ചത്.
മൂന്നു ഘട്ടങ്ങള്‍ ആയി നടത്തപ്പെട്ട നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് ലളിതിന് പുതുജന്മം ലഭിച്ചത്. ഒരു ജന്മം മുഴുവന്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് ഈ മുപ്പതാം വയസ്സില്‍ ഞാന്‍ പ്രവേശിക്കുകയാണ്. എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം മാറ്റത്തില്‍ സന്തോഷം സിറ്റി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ലളിത് പറയുന്നു.
1988 ലാണ് ലളിത് ജനിക്കുന്നത്. ലളിതാ കുമാരി സാല്‍വേ എന്നാണ് മാതാപിതാക്കള്‍ നല്കിയ പേര്. നാലു വര്‍ഷം മുമ്പാണ് തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ലളിത ശ്രദ്ധിച്ചതും വൈദ്യപരിശോധനയ്ക്ക് വിധേയയായതും. അതോടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു.
അതിനുവേണ്ടി ബോംബെ ഹൈക്കോടതിയില്‍വരെ പോയി നിയമപ്പോരാട്ടം നടത്തേണ്ടിയും വന്നു. ശസ്ത്രക്രിയയ്ക്ക് അവധി അനുവദിക്കാന്‍ പൊലീസ് ഡിപാര്‍ട്മെന്റിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ലളിതിന്റെ ഹൈക്കോടതിയിലെ ഹര്‍ജി.
പോലീസ് ഡിപാര്‍ട്മെന്റ് ലളിതുടെ ആവശ്യം നിരസിച്ചെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ട്രൈബ്യൂണലാണ് അവധി അനുവദിക്കാന്‍ ഡിപാര്‍ട്ട്മെന്റിനോട് നിര്‍ദേശിച്ചത്.
ഒടുവില്‍ ആഭ്യന്തര വകുപ്പ് അവധി അനുവദിച്ചതോടെ ലളിതയുടെ ശസ്ത്രക്രിയയ്ക്കും അതുവഴി പുരുഷത്വത്തിലേക്കുമുള്ള സുഗമ യാത്രയ്ക്കും വഴിയൊരുങ്ങി. നിരവധി ആളുകളാണ് ലളിതിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.