സ്വന്തംലേഖകന്‍
കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസുകളിലെ അന്വേഷണത്തില്‍ അതൃപ്തിയുമായി ഡിഐജി. തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും നിരവധി നിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ചു നല്‍കിയിട്ടും അത് പാലിക്കുന്നില്ലെന്നും വ്യക്തമാക്കി കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.സേതുരാമനാണ് പുതിയ ഉത്തരവിറക്കിയത്.
അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യവും വസ്തു നിഷ്ഠവുമായ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഡിഐജിയുടെ പുതിയ ഉത്തരവ്.
കണ്ണൂര്‍ റേഞ്ചിലെ ജില്ലാ പോലീസ് മേധാവിമാര്‍, ഡിവൈഎസ്പി, അസി .കമ്മീഷണര്‍മാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഡിഐജി സര്‍ക്കുലര്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ “പൊട്ടചാര്ജ്ജ് ‘ (ഇളം ചാര്‍ജ്ജ്) എന്നപേരില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന രീതി വ്യാപാമായി കണ്ടുവരുന്നുണ്ടെന്നാണ് ഡിഐജിയുടെ ഉത്തരവിലുള്ളത്.
യാഥാര്‍ത്ഥ്യമായതും അത്യുക്തി ചേര്‍ക്കാത്തതുമായ സത്യം കണ്ടെത്തുക എന്നുള്ളതാണ് ഒരു അന്വേഷണത്തിലെ ഉദ്യേശം എന്ന് വ്യക്തമാക്കിയാണ് ഡിഐജി പുതിയ നിര്‍ദേശം നല്‍കിയത്.
അടിസ്ഥാനപരമായ ലക്ഷ്യം മറന്നുകൊണ്ടാണ് പല അന്വേഷണ ഉദ്യോഗസ്ഥരും നീതി യുക്തമല്ലാത്ത നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറും അനുബന്ധ കുറ്റപത്രവും ഹൈകോടതി റദ്ദ് ചെയ്തിരുന്നു.
ഈ കേസിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാണ് ഡിഐജി പുതിയ സര്‍ക്കുലര്‍ അയച്ചത്. പ്രതി ലൈംഗിക ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തിയാണെന്നുള്ളതിന് യാതൊരു സൂചനയും കൂടാതെയാണ് സ്റ്റേഷന് ചുമതല വഹിച്ച ഉദ്യോഗസ്ഥന് പോസ്കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ മൊഴിയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളുടെ മൊഴിയും തള്ളിക്കളഞ്ഞ് വളരെ അലക്ഷ്യമായിട്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസന്വേഷണത്തിലെ പോരായ്മയും കടുത്ത അനീതിയുമാണ് ഇതില്‍ നിന്നും ബോധ്യപ്പെടുന്നത്. ഒരു നിരപരാധിക്കെതിരെ നടപടി സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച വ്യഗ്രത ചോദ്യം ചെയ്യപ്പെണ്ടേതാണെന്നും ഡിഐജിയുടെ ഉത്തരവിലുണ്ട്.