കണ്ണൂർ: “ആ പൊന്നുമോനെ കൊന്നതുപോലെ അവളെയും കടലിൽ എറിഞ്ഞുകൊല്ലണം സാർ…’ പൊട്ടിത്തെറിച്ച് ശരണ്യയുടെ അച്ഛൻ വത്സരാജ്. ശരണ്യയെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വീട്ടിനകത്തേക്ക് ശരണ്യയുമായി പോലീസ് എത്തിയതോടെ ഇവരുടെ അടുത്തേക്ക് വത്സരാജ് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ ബന്ധുക്കൾ ചേർന്ന് ഇദ്ദേഹത്തെ തടഞ്ഞുനിർത്തി.
അവളെ കാണേണ്ടെന്നും ഉടൻ പിടിച്ച് ജയിലിൽ കൊണ്ടിടണമെന്നും അമ്മ റീന വാവിട്ടു കരഞ്ഞു പറഞ്ഞു. വത്സരാജിനും റീനക്കും ഏറെ പ്രിയപ്പെട്ടവാനായിരുന്നു റിയാൻ.
തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങി. സിറ്റി സിഐ പി.ആർ. സതീശൻ, എസ്ഐമാരായ നെൽസൺ നിക്കോളാസ്, ഷാജി, സീനിയർ സിപിഒമാരായ ഷാജി, സന്ദീപ്, ഗഫൂർ എന്നിവരും എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സുജിത്ത്, മിഥുൻ, സുഭാഷ്, മഹേഷ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനായി എത്തിയത്.