പഴയങ്ങാടി: മൂന്നും ആറും വയസുകളുള്ള കുട്ടികളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം മുങ്ങി. യുവതി കാമുകനൊപ്പം വിദേശത്ത് കടന്നതായാണ് സൂചന.
ഭാര്യ പോയതറിഞ്ഞ് വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. അതേ സമയം പ്രാദേശികമായി ഒരു പാർട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ നീക്കം നടത്തുന്നതായും ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചു.
തങ്ങൾക്ക് അച്ഛനൊപ്പം താമസിച്ചാൽ മതിയെന്ന് കുട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പഴയങ്ങാടി പോലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു.
കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.