കരുനാഗപ്പള്ളി :യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായുള്ള കേസിലെ പ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തൊടിയൂർ ആര്യൻപാടത്ത് ഷാനവാസ് മൻസിലിൽ സജീവനെ കമ്പിവടികൊണ്ട് ആക്രമിച്ച കേസിലെ പ്രതി തൊടിയൂർ വടക്ക് ആര്യൻപാടത്ത് കിണറുവിളയിൽ ഷാലിൻ (20) ആണ് അറസ്റ്റിലായത്.
16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി സി.ഐ. മഞ്ജുലാൽ, എസ്.ഐ. അലോഷ്യസ്, എ.എസ്.ഐ. ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.