കൊല്ലം:കാപ്പപ്രതിയും കൂട്ടാളിയും കോടതിയിൽ കീഴടങ്ങി. ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്നറിയപ്പെടുന്ന മനു ആണ് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങയത്.
ഇയാൾക്കെതിരെ കഴിഞ്ഞമാസം 16 ന് ജില്ലാ കളക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവിട്ടിരുന്നതാണ്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് ഉൗർജ്ജിത ശ്രമം നടത്തി വരികയായിരുന്നു. അതിനിടയിലാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.
ഇയാൾക്ക് എതിരെ ഓച്ചിറ കരുനാഗപ്പള്ളി, കായംകുളം വള്ളികുന്നം എന്നീ പോലീസ് സ്റ്റേഷനുകളിലായി അടിപിടി, തട്ടിക്കൊണ്ട ുപോകൽ, അബ്കാരി, തുടങ്ങി പതിമൂന്നോളം കേസുകൾ നിലവിലുണ്ട ്.
ഗുണ്ട ാസംഘങ്ങൾക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. 6 മാസം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവും ഇതോടൊപ്പം നടപ്പിലാക്കും.
മനുവിനോടൊപ്പം കീഴടങ്ങിയ തഴവ തെക്കുമുറി ബി കെ ഭവനിൽ പ്രദീപ് മനുവിന്റെ സഹായിയാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ അബ്കാരി കേസിൽ രണ്ട ുപേരും കൂട്ടുപ്രതികളാണ്.