ഹൈ​ക്കോ​ട​തി ഇടപെട്ടു; കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് മാ​റ്റി​

കു​ന്നം​കു​ളം: വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്ന രീ​തി​യി​ൽ നി​ല​നി​ല്ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ നി​ർ​ത്ത​ലാ​ക്കി. ടൗ​ണി​ൽ വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ൽ കാ​ല​ങ്ങ​ളാ​യി ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​വി​ടു​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കും മ​റ്റും വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടു​ത്തെ ക​ച്ച​വ​ട​ക്കാ​ർ ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടു​ത്തെ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് മാ​റ്റി കൊ​ണ്ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

നേ​ര​ത്തെ പാ​ർ​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത ഭാ​ഗ​ത്ത് വ​ണ്ടി​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്ത് വാ​ട​ക എ​ടു​ക്കാ​നു​ള്ള അ​നു​ര​ഞ്ജ​നാ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ബാ​ക്കി​യു​ള്ള വ​ണ്ടി​ക​ൾ പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ച സ്ഥ​ല​ത്തി​ന് അ​പ്പു​റ​ത്തേ​ക്ക് പാ​ർ​ക്ക് ചെ​യ്ത് ഓ​ടേ​ണ്ടി വ​രും. ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്നു.

കു​ന്നം​കു​ളം സി ​ഐ കെ ​ജി സു​രേ​ഷ്, എ​സ്.​ഐ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം എ​ത്തി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി. ടൗ​ണി​ൽ ഗു​രു​വാ​യൂ​ർ റോ​ഡി​ലും ഇ​തേ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

ഗു​രു​വാ​യൂ​ർ റോ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ കാ​ല​ങ്ങ​ളാ​യി ഉ​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് ആ​ണ് ക​ച്ച​വ​ട​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ മാ​റ്റി​യ​ത്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രെ ക​ട​ത്തി​വി​ടാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ഓ​ട്ടോ​ക്കാ​രു​മാ​യി ത​ർ​ക്ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന​തെ​ന്നും കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ഗു​രു​വാ​യൂ​ർ , വ​ട​ക്കാ​ഞ്ചേ​രി റോ​ഡു​ക​ളി​ലെ വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

ര​ണ്ടു​മാ​സം മു​ന്പ് ത​ന്നെ ഗു​രു​വാ​യൂ​രി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് അ​നു​കൂ​ല​വി​ധി ല​ഭി​ച്ചി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ വ്യാ​പാ​രി​ക​ളാ​യ രാ​ജു ബി. ​ചു​ങ്ക​ത്ത്, പി.​എ​ൽ. ഫ്രാ​ൻ​സി, സി.​എ. നി​ഷാ​ദ്, ഷൗ​ക്ക​ത്ത​ലി, പി. ​എം. മ​ൻ​സൂ​ർ, വി.​കെ. ഷ​രീ​ഫ്, വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് മാ​റ്റി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല​മാ​യി വി​ധി നേ​ടി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ബൈ​ജു​റോ​ഡി​ന് അ​ടു​ത്തേ​ക്ക് വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് മാ​റ്റേ​ണ്ട​താ​യി വ​രും.

Related posts

Leave a Comment