ചിറ്റൂര്‍:തമിഴ്നാട് സിവില്‍ സപ്ലൈസ് അധികൃതര്‍ തടഞ്ഞിട്ടും തമിഴ്നാട് റേഷനരി കള്ള ക്കടത്തുമായി അമിത വേഗതയില്‍ വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിടിച്ച് നിന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് നടുപ്പുണി ചുണ്ണാമ്പ് ചൂളയ്ക്കു സമീപത്താണ് സംഭവം.കാര്‍ നീക്കി മാറ്റാന്‍ കഴിയാത്തതിനാല്‍ ഡ്രൈവറും സഹായിയും ഇറങ്ങി ഓടി രക്ഷപ്പെട്ടു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലീസും സ്ഥലത്തെത്തി പരിശോധിച്ചതില്‍ കാറിനകത്ത് 20 ചാക്ക് തമിഴ്നാട് റേഷനരി ഒളിപ്പിച്ചിരുന്നതു കണ്ടെത്തി.കാറിനെ പിന്തുടര്ന്നു വന്ന തമിഴ് സിവില്‍ സപ്ലൈസ് സ്ക്വാഡും സ്ഥലത്തെത്തി .
കൊഴിഞ്ഞാമ്പാറ എസ്.ഐ നിയമാനുസൃത നടപടികള്‍ക്കും ശേഷം കാറും അരിയും തമിഴ്നാട് സംഘത്തിനു കൈമാറി.വൈദ്യുതി തൂണില്‍ കാര്‍ ഇടിച്ചതില്‍ കണ്ണാടിയും മുന്‍ഭാഗവും തകര്‍ന്നു. തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്താന്‍ മാഫിയ സംഘം തന്നെ സജീവമായി രംഗത്തുണ്ട്.
ഇതില്‍ പ്രായധിക്യമുള്ള വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്.് ഇവര്‍ വിടുകളില്‍ ചെന്ന് കിലോയ്ക്ക് അഞ്ചു മുതല്‍ പത്തുവരെ നല്‍കിയാണ് അരി ശേഖരിക്കുന്നത്. ഇവമൊത്തമായി തമിഴ്നാട് അതിര്‍ത്തിയിലുള്ള രഹസ്യ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചാണ് ചിറ്റൂരിലേക്ക് കടത്തുന്നത്.
കേരളത്തില്‍ വിതരണം ചെയ്യുന്നതിനേക്കാളും മെച്ചമായ അരിയാണ് റേഷനില്‍ ലഭിക്കുന്നത് ഊടുവഴികളിലൂടേയും വാഹനങ്ങളിലും കടത്തികൊണ്ടു വരുന്ന അരി വാങ്ങി ചിലമില്ലുടമകള്ക്ക് കൈമാറാന്‍ താലൂക്കില്‍ ഇടനിലക്കാരും കൂടുതലുണ്ട്. ഇവരുടെ കള്ളക്കടത്ത് ചോദ്യം ചെയ്യുന്നവരെ അക്രമിച്ച് പിന്തിരിപ്പിക്കുകയും ചെയ്യും.
മില്ലുകളില്‍ എത്തുന്ന അരി വീണ്ടും പോളിഷ് ചെയ്ത് ഒരു പ്രത്യേകതരം രാസവസ്തുകലര്ത്തി ബ്രാന്‍ഡഡ് ഇനത്തില്‍പ്പെടുത്തി മില്ലുടമകള്‍ പടിഞ്ഞാറന്‍ ജില്ലകള്‍ക്ക് കടത്തുകയാണ് പതിവ്. ഇവ 35 മുതല്‍ 40 രൂപവരെ വിലയ്ക്ക് വില്ക്കപ്പെടും.
ഇടത്തരം വ്യാപാരികള്‍ക്ക് കൂടുതല്‍ ലാഭം കിട്ടുന്നതിനാല്‍ അരിഗുണനിലവാരമില്ലാത്തതാണെന്നറിഞ്ഞിട്ടും കൂടുതല്‍ വില്‍പ്പന നടത്തി വരികയാണ്.