വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആണവ നിലയം പ്രവർത്തിപ്പിക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറുന്നു.
യുഎഇയിലെ ആണവ റെഗുലേറ്ററിയായ ഫെഡറൽ അഥോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ബറാക ആണവോർജ നിലയത്തിലെ ആദ്യ റിയാക്ടർ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് നൽകി.
ബറാക ആണവ നിലയത്തിലെ ആദ്യ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് ഇന്ന് ലൈസൻസ് നൽകിയിരിക്കുന്നു.
വൈകാതെ ഈ യൂനിറ്റ് പ്രവർത്തിച്ചു തുടങ്ങുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു.