തിരുവനന്തപുരം: 15 വയസുള്ള മകനും 12 വയസുള്ള മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം അഡീഷണൽ കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജ് ഇളങ്കാവ് ലെയിനിൽ വിളയിൽവീട്ടിൽ മിനി (36) യെയാണ് ഇന്നലെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
കാമുകനായ ഓട്ടോഡ്രൈവർ ചെറുവയ്ക്കൽ വില്ലേജിൽ ശ്രീകാര്യം എൻജിനിയറിംഗ് കോളജിന് സമീപം അന്പാടിനഗർ കോണത്തുവീത്തിൽ മണികണ്ഠൻ(35)നു ഒപ്പമാണ് യുവതിയെ കണ്ടെത്തിയത്.
കഴിഞ്ഞ 10 നാണ് മിനിയെ വീട്ടിൽ നിന്നും കാണാതായത്. മെഡിക്കൽകോളജ് എസ്എച്ച്ഒ എ.ജയാൽ, എസ്ഐമാരായ ശ്രീകാന്ത്, ഗിരിലാൽ, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.