കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും റിക്കാര്‍ഡ് സൃഷ്ടിച്ച് സ്വര്‍ണവില. പവന് 31,120 രൂപയ്ക്കും ഗ്രാമിന് 3,890 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചാണു സ്വര്‍ണവില ഏക്കാലത്തെയും പുതിയ ഉയരത്തിലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെമാത്രം ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് വര്‍ധിച്ചത്.
കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3800 രൂപയുമായിരുന്നു. അവിടെനിന്നുമാണ് റോക്കറ്റ് വേഗത്തില്‍ വില വര്‍ധിച്ച് പുതിയ നിലവാരത്തിലെത്തിയത്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങുന്നതിന് ഉപഭോക്താവിന് 35,000 രൂപയ്ക്കു മുകളില്‍ ചെലവാകും. ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവന് സ്വര്‍ണംപോലും ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്.