ഹരിപ്പാട്: ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കൊല്ലം സ്വദേശി കലേഷ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് പള്ളിപ്പാട് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് കഴിഞ്ഞുവരികയായിരുന്ന അപ്പു എന്ന ആന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ത്തിനു സമീപം ഇടഞ്ഞത്.
പെട്ടെന്ന ു പ്രകോപിതനായ ആന ഇടഞ്ഞ് ഒന്നാം പാപ്പാനായ കലേഷിനെ കുത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ കലേഷിന്റെ തുടയെല്ല് പൂർണമായും തകർന്നു.
കുത്തേറ്റ കലേഷിനെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടാം പാപ്പാൻ സഞ്ജു ആനപ്പുറത്ത് ഇരിക്കുകയായിരുന്നു മൂന്നുമണിക്കൂറോളം ഹരിപ്പാട് പ്രദേശത്താകെ പരിഭ്രാന്തി സൃഷ്ടിച്ച ആന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൽവിളക്ക് മറിച്ചിടുകയും, ആനക്കൊട്ടിലിന്റെ സൈഡ് കന്പി, സ്റ്റേജിന്റെ സൈഡ് കന്പി എന്നിവ തകർക്കുകയും ചെയ്തു.
ഹനുമാൻ ക്ഷേത്രത്തിലെ മതിലിനും കേടുപാടുകൾ സംഭവിച്ചു. കലി തീരാതെ ആന വൈദ്യുതി ലൈൻ വലിച്ച് പൊട്ടിക്കുകയും പോസ്റ്റ് ഇടിച്ചു തകർക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ 1. 45 ഓടെ മയക്കുവെടിവെച്ച് ആനയെ തളക്കുകയായിരുന്നു. ഹരിപ്പാട് ഫയർ ഫോഴ്സ്, പോലീസ്, ഹരിപ്പാട് ആക്സിഡന്റ് റെസ്ക്യു ടീം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി.