ഓ​ണാ​ട്ടു​ക​ര ഇ​നി ഭ​ക്തി​സാ​ന്ദ്രം; ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ കും​ഭ​ഭ​ര​ണി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്കം


മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വൈ​വി​ധ്യ​വും ക​ലാമേന്മയും അ​ന്പ​രി​പ്പി​ക്കു​ന്ന ദൃ​ശ്യ ഭം​ഗി​യും നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും മെ​യ്ക്ക​രു​ത്തും ഒ​രു​മി​ച്ചു സ​മ്മേ​ളി​ക്കു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര കെ​ട്ടു​കാ​ഴ്ച​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 13 ക​ര​ക​ളി​ലേ​യും കെ​ട്ടു​രു​പ്പ​ടി​ക​ൾ കെ​ട്ടു​കാ​ഴ്ച പു​ര​യി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പു​റ​ത്തെ​ടു​ത്തു.

ക​ര​നാ​ഥന്മാർ ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി​യ​ശേ​ഷം തീ​ർ​ഥ​വു​മാ​യി ക​ര​യി​ലെ​ത്തി കെ​ട്ടു​രു​പ്പ​ടി​ക​ളി​ൽ ത​ളി​ച്ച​ശേ​ഷ​മാ​ണ് ഉ​രു​പ്പ​ടി​ക​ൾ പു​റ​ത്തെ​ടു​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

കു​ത്തി​യോ​ട്ട വ​ഴി​പാ​ട് ന​ട​ത്തു​ന്ന വീ​ട്ടു​കാ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി ദേ​വി​യു​ടെ അ​നു​ഗ്ര​ഹ​വും കു​തി​ര​മൂ​ട്ടി​ലെ​ത്തി ഗു​രു​തി​യ്ക്കാ​യ് ദ​ത്തെ​ടു​ത്ത ബാ​ല​കന്മാ​രു​ൾ​പ്പെ​ടെ വെ​റ്റ​പു​ക​യി​ല​യും സ​മ​ർ​പി​ക്കു​ക​യും വ​ഴി​പാ​ട് ഭ​വ​ന​ങ്ങ​ളി​ൽ വി​ള​ക്ക് വെ​ച്ച് കു​ത്തി​യോ​ട്ട ചു​വ​ടും പാ​ട്ടും ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​നി​യു​ള്ള എ​ഴ് നാ​ൾ ഓ​ണാ​ട്ടു​ക​ര​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ രാ​പക​ലു​ക​ളാ​ണ്. എ​ട്ടാം ദി​വ​സ​മാ​ണ് കും​ഭ​ഭ​ര​ണി. വ​ഴി​പാ​ട് ഭ​വ​ന​ങ്ങ​ളി​ൽ ഇ​നി​യു​ള്ള ആ​റ് ദി​വ​സ​ത്തെ കു​ത്തി​യോ​ട്ട പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഏ​ഴാം ദി​വ​സം വി​ശ്ര​മ​മാ​ണ്.

കും​ഭ​ഭ​ര​ണി​നാ​ളി​ൽ രാ​വി​ലെ ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി ഭ​ഗ​വ​തി​യ്ക്ക് കു​ത്തി​യോ​ട്ട​ബാ​ലന്മാരെ സ​മ​ർ​പി​ക്കു​ന്ന​തോ​ടെ കു​ത്തി​യോ​ട്ട വ​ഴി​പാ​ട് പൂ​ർ​ണ​മാ​കു​ന്നു.

കു​ഭ​ഭ​ര​ണി ദി​വ​സ​മാ​യ 29ന് ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഈ​രേ​ഴ തെ​ക്ക്(​കു​തി​ര), ഈ​രേ​ഴ വ​ട​ക്ക്(​കു​തി​ര), കൈ​ത തെ​ക്ക്(​കു​തി​ര), കൈ​ത വ​ട​ക്ക്(​കു​തി​ര), ക​ണ്ണ​മം​ഗ​ലം തെ​ക്ക്(​തേ​ര്), ക​ണ്ണ​മം​ഗ​ലം വ​ട​ക്ക്(​തേ​ര്), പേ​ള(​കു​തി​ര), ക​ട​വൂ​ർ(​തേ​ര്), ആ​ഞ്ഞ​ലി​പ്രാ (തേ​ര്), മ​റ്റം വ​ട​ക്ക്(​ഭീ​മ​ൻ), മ​റ്റം തെ​ക്ക്(​ഹ​നു​മാ​ൻ, പാ​ഞ്ചാ​ലി), മേ​നാ​ന്പ​ള്ളി(​തേ​ര്), ന​ട​യ്ക്കാ​വ്(​കു​തി​ര) എ​ന്നി​ങ്ങ​നെ ക​ര​ക​ളു​ടെ മു​ൻ​ഗ​ണ​നാ ക്ര​മ​മ​നു​സ​രി​ച്ച് കെ​ട്ടു​കാ​ഴ്ച​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കാ​ഴ്ച​ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ക്കും.

Related posts

Leave a Comment