പരിയാരം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു.
ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന് ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെ ഇരുവരും പരിയാരം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
കഴിഞ്ഞ 12 നാണ് കുട്ടിയെ അമ്മയെ ഏല്‍പ്പിച്ച് ഷോപ്പിംഗിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അച്ഛൻ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.