കണ്ണൂർ: ശുഹൈബ് കൊലക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന സ്ഥാപനത്തിൽ ജോലി നൽകിയ സംഭവത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും അറിയാതെ സംഭവിച്ചതാണെന്നും പാർട്ടി നേതൃത്വം അറിയിച്ചതായി ശുഹൈബിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അവർ ഇപ്പോൾ ജോലി ചെയ്യുന്നില്ലെന്ന് ശുഹൈബിന്റെ പിതാവ് പറഞ്ഞെങ്കിലും അവിടെ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇന്നു കൂടി നോക്കട്ടെ, ബാക്കി കാര്യങ്ങൾ നാളെ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി അറിയാതെ ചെയ്തു പോയതാണെന്നാണ് വിശ്വസിക്കുന്നതെന്നും കെ. സുധാകരൻ എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.