ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​വും 18 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​വും 15 മീ​​​​റ്റ​​​​ർ വീ​​​​തി​​​​യും! യുപിയിൽ സ്വർണപ്പാറ കണ്ടെത്തി; മൂല്യം 12 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ

ല​​​​ക്നോ: യു​​​​പി​​​​യി​​​​ലെ സോ​​​​ൻ​​​​ഭ​​​​ദ്ര ജി​​​​ല്ല​​​​യി​​​​ൽ 3600 ട​​​​ൺ സ്വ​​​​ർ​​​​ണം ക​​​​ണ്ടെ​​​​ത്തി. സോ​​​​നെ പ​​​​ഹാ​​​​ഡി, ഹാ​​​​ർ​​​​ദി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ്വ​​​​ർ​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ, യു​​​​പി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് ജി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് മൈ​​​​നിം​​​​ഗ് എ​​​​ന്നി​​​​വ അ​​​​റി​​​​യി​​​​ച്ചു.

സോ​​​​നെ പ​​​​ഹാ​​​​ഡി​​​യി​​​​ൽ 2943.26 ട​​​​ൺ സ്വ​​​​ർ​​​​ണ​​​​വും ഹാ​​​​ർ​​​​ദി ബ്ലോ​​​​ക്കി​​​​ൽ 646.15 കി​​​​ലോ സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 12 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന​​​​താ​​​​ണി​​​​ത്.

ര​​​​ണ്ടു ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു സോ​​​​ൻ​​​​ഭ​​​​ദ്ര​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​നി​​​​ക്ഷേ​​​​പ​​​​മു​​​​ള്ള​​​​തെ​​​​ന്നു ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന പൃ​​​​ഥ്വി മി​​​​ശ്ര പ​​​​റ​​​​ഞ്ഞു.

ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ലും 18 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലും 15 മീ​​​​റ്റ​​​​ർ വീ​​​​തി​​​​യി​​​​ലു​​​​ള്ള സ്വ​​​​ർ​​​​ണ​​​​പ്പാ​​​​റ സോ​​​​ൻ​​​​ഭ​​​​ദ്ര​​​​യി​​​​ലു​​​​ണ്ടെ​​​​ന്ന് 2011ൽ ​​​​വി​​​​ര​​​​മി​​​​ച്ച​​​​ വേ​​​​ള​​​​യി​​​​ൽ മി​​​​ശ്ര അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

വേ​​​​ൾ​​​​ഡ് ഗോ​​​​ൾ​​​​ഡ് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​ക്കു​​​​ള്ള​​​ത് 626 ട​​​​ൺ സ്വ​​​​ർ​​​​ണ നി​​​​ക്ഷേ​​​​പ​​​​മാ​​​​ണ്. അ​​​​താ​​​​യ​​​​ത് നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ ആ​​​​റി​​​​ര​​​​ട്ടി​​​​യോ​​​​ള​​​​മാ​​​​ണു സോ​​​​ൻ​​​​ഭ​​​​ദ്ര​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്വ​​​ർ​​​ണ​​​ഖ​​​ന​​​ന​​​ത്തി​​​നു വി​​​വി​​​ധ​​​ ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ക്കു​​​ന്ന​​​തി​​​നു യു​​​​പി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​രം​​​​ഭി​​​​ച്ചു. ഇ-​​​​ടെ​​​​ൻ​​​​ഡ​​​​ർ വ​​​​ഴി ബ്ലോ​​​​ക്കു​​​​ക​​​​ൾ ലേ​​​​ലം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു യു​​​​പി സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ഴം​​​​ഗ സം​​​​ഘം രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ചു.

സ്വ​​​​ർ​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ മേ​​​​ഖ​​​​ല ജി​​​​യോ-​​​​ടാ​​​​ഗിം​​​​ഗ് ന​​​​ട​​​​ത്തി ജി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് മൈ​​​​നിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന് ഇ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ല്കും. സോ​​​​ൻ​​​​ഭ​​​​ദ്ര​​​​യി​​​​ൽ സ്വ​​​​ർ​​​​ണ​​​​നി​​​​ക്ഷേ​​​​പം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ജോ​​​​ലി​​​​ക​​​​ൾ 1992-93ൽ ​​​​സെ​​​​ൻ​​​​ട്ര​​​​ൽ ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

സോ​​​​ൻ​​​​ഭ​​​​ദ്ര​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​നി​​​​ക്ഷേ​​​​പം ക​​​​ണ്ടെ​​​​ത്താ​​​​ൻ ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​രാ​​​​ണ് ആ​​​​ദ്യം ശ്ര​​​​മ​​​​മാ​​​​രം​​​​ഭി​​​​ച്ച​​​​ത്. 3600 ട​​​​ണ്‍ സ്വ​​​​ർ​​​​ണം ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലേ​​​​ക്കു ചേ​​​​രു​​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ സ്വ​​​​ർ​​​​ണ​​​​നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ൽ ഇ​​​ന്ത്യ ജ​​​ർ​​​മ​​​നി​​​യെ പി​​​ന്ത​​​ള്ളി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​കും.

8133 ട​​​​ണ്‍ സ്വ​​​​ർ​​​​ണ നി​​​​ക്ഷേ​​​​പ​​​​മു​​ള്ള അ​​മേ​​രി​​ക്ക​​യാ​​ണ് ലോ​​ക​​ത്ത് ഒ​​ന്നാം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്. ജ​​​​ർ​​​​മ​​​​നി​​​​ക്ക് 3366 ട​​​​ണ്‍ സ്വ​​​​ർ​​​​ണ​​​​മു​​​​ണ്ട്.

Related posts

Leave a Comment