എല്ലാ ദിവസവും ഫ്രെഞ്ച് ഫ്രൈസ് കഴിക്കാന്‍ പറ്റുമോ?. സംശയം തോന്നിയേക്കാം. എന്നാല്‍ സംഭവം സത്യമാണ്. കഴിഞ്ഞ 32 വര്‍ഷങ്ങളായി എല്ലാ ദിവസവും ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്ന ഒരാളുണ്ട്.
ബെല്‍ജിയം സ്വദേശിയായ ഇയാളുടെ പ്രായം 45 വയസാണ്. റൂഡി ഗീബെല്‍സ് എന്നാണ് ഇയാളുടെ പേര്. 13 വയസുള്ളപ്പോള്‍ മുതലാണ് ഇദ്ദേഹം രാത്രി ഭക്ഷണമായി ഫ്രെഞ്ച് ഫ്രൈസ് കഴിക്കുവാന്‍ തുടങ്ങിയത്. ഈ ശീലം അദ്ദേഹം കഴിഞ്ഞ 32 വര്‍ഷങ്ങളായി തുടരുന്നു.
നാളുകള്‍ക്ക് മുന്‍പ് ഇദ്ദേഹം താമസിച്ചിരുന്ന പ്രദേശങ്ങളില്‍ ഫ്ളൂ പടര്‍ന്ന് പിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കും പുറത്ത് പോകുവാനോ സാധനങ്ങള്‍ വാങ്ങുവാനോ സാധിച്ചിരുന്നില്ല.
അന്ന് ജീവന് നിലനിര്‍ത്തിയത് ഫ്രെഞ്ച് ഫ്രൈസ് കഴിച്ചുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ഈ സമയം 11,680 പാക്കറ്റ് ഫ്രൈസ് ആണ് കഴിച്ചത്.
ചിലയാളുകള്‍ക്ക് നിര്‍ബന്ധമായും ഒരു ഗ്ലാസ് കപ്പ് ചായ ആവശ്യമാണ് മറ്റ് ചിലര്‍ക്ക് ഒരു പാക്കറ്റ് സിഗരറ്റ് വേണം എന്നാല്‍ എനിക്ക് ഒരു പാക്കറ്റ് ഫ്രൈസ് ആണ് ആവശ്യം. റൂഡി ഗീബെല്‍സ് തമാശരൂപേണ പറഞ്ഞു.