ചൈനയില്‍ കൊറോണബാധ വ്യാപിച്ചതിനെ തുടര്‍ന്ന് മാസ്ക്കുകള്‍ക്ക് ക്ഷാമമാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് അയല്‍രാജ്യങ്ങളില്‍ നിന്നും മറ്റും മാസ്ക്കുകള്‍ ചൈനയിലേക്ക് അയച്ച് നല്‍കിയിരുന്നു.
മാസ്ക്കുകള്‍ കിട്ടാതായതോടെ ജിറാഫിന്റെ വസ്ത്രം ധരിച്ച് മരുന്ന വാങ്ങുവാന്‍ ആശുപത്രിയിലെത്തിയ യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ചൈനയിലെ ലുസിയോ എന്ന സ്ഥലത്തുള്ള ആശുപത്രിയിലാണ് ഈ യുവതി ജിറാഫിന്റെ വസ്ത്രമണിഞ്ഞെത്തിയത്. മാസ്ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ഈ വസ്ത്രം ധരിച്ചതെന്ന് ഇവര്‍ പറയുന്നു.
ആദ്യത്തെ കാഴ്ചയില്‍ ഏറെ കൗതുകകരമായി തോന്നുമെങ്കിലും ചൈനയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണിത്.