പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി കൊച്ചിയിൽ സംഗീതനിശ നടത്തി കോടികൾ തട്ടിയെടുത്ത സിനിമാ സംവിധായകൻ ആഷിക് അബുവിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡോ.എൻ. ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് – എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരിൽ നിന്നും ഒരു രൂപ വീതം പിരിച്ച് ആഷിക് അബുവിന് മണിയോർഡർ അയയ്ക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പൊൻകുന്ന പോസ്റ്റ് ഓഫീസിനു മുന്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കലാകാരന്മാർ നിസ്വാർഥമായാണ് സംഗീത നിശയയിൽ പങ്കെടുത്തത്. പരിപാടി നടത്തുന്നതിനായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായാണ് നല്‍കിയത്. മലയാള സിനിമയിലും സമൂഹത്തിലും ഉണ്ടാകുന്ന പല സംഭവങ്ങളിലും ആദ്യം വിമർശനവുമായി രംഗത്തു വരുന്ന ആളാണ് ആഷിക് അബു.
ഇദ്ദേഹത്തിന്റെ കപട മുഖം കേരളീയ സമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ഡോ.എൻ. ജയരാജ് എംഎൽഎ പറഞ്ഞു. ലാജി മാടത്താനികുന്നേലിന്റെ അധ്യക്ഷതയിൽ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ഷാജി പാന്പൂരി, ശ്രീകാന്ത് എസ്. ബാബു, വിഴിക്കത്തോട് ജയകുമാർ, രാഹുൽ ബി. പിള്ള, റിച്ചു സുരേഷ്, സണ്ണിക്കുട്ടി അഴകന്പ്രാ, ഷാജി നല്ലേപ്പറന്പിൽ, സിജോ പുതുപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.