പത്തനാപുരം: ചൂട് കനത്തതോടെ കാർഷിക മേഖല തകർച്ചയിലേക്ക്. മലയോര വിപണിയിലേക്ക് എത്തുന്ന കാര്ഷികോല്പന്നങ്ങളുടെ അളവില്‍ വൻ കുറവാണ് അനുഭവപ്പെടുന്നത്. ചൂട് ശക്തമായതോടെ മേഖലയിലെ ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലത്ത് വിളവിറക്കാന്പോലും കഴിയാതെ മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍.
സാധാരണ ജനുവരി മാസങ്ങളില്‍ വിപണിയിലേക്ക് എത്തുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും അന്‍പത് ശതമാനത്തിലധികം കുറവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. സ്വാശ്രയ വിപണികളെയും ഇത് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് മഴ ശക്തമായിരുന്നെങ്കിലും ചൂടിന്റെ ആധിക്യവും ഇരട്ടിയായി. കാര്‍ഷികവിളകള്‍ അധികവും ഉണങ്ങിക്കരിയുന്നു.
ഏത്തവാഴ കൃഷിയെയാണ് ഏറ്റവുമധികം ചൂട് ബാധിച്ചത്.കുലച്ചവാഴകള്‍ വിളവ് പാകമാകും മുന്‍പെ ഉണങ്ങുകയാണ്.സാധാരണ ഏപ്രില്‍ മേയ് മാസങ്ങളിലാണ് ചൂടിന് ശക്തിയേറുന്നത്.കാര്‍ഷിക വിപണികള്‍ വഴി പ്രതിമാസം വന്‍തോതില്‍ കാര്‍ഷിക വിളകള്‍ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നു.
ഇതുവഴി വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രണവിധേയമായിരുന്നു.എന്നാല്‍ വിപണികള്‍ മന്ദീഭവിച്ചതോടെ വിലക്കയറ്റവും രൂക്ഷമാണ്.പ്രളയ കാലത്ത് മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ നശിച്ചിരുന്നു.ഇതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.