പ്രിയശിഷ്യന്റെ വാക്കുകള്‍! പി.പി. ഗോവിന്ദന്‍ കൃത്രിമത്വങ്ങളില്ലാത്ത സിനിമാക്കാരന്‍; സത്യന്‍ അന്തിക്കാട് പറയുന്നു…

പി​ലാ​ത്ത​റ: പി.​പി. ഗോ​വി​ന്ദ​ന്‍ കൃ​ത്രി​മ​ത്വ​ങ്ങ​ളും നാ​ട്യ​ങ്ങ​ളു​മി​ല്ലാ​ത്ത സി​നി​മ​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന് പ്രി​യ​ശി​ഷ്യ​ന്‍ കൂ​ടി​യാ​യ സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു.

പി​ലാ​ത്ത​റ​യി​ല്‍ സം​വി​ധാ​യ​ക​ന്‍ പി.​പി. ഗോ​വി​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ന്തി​ക്കാ​ട്.

സ്‌​നേ​ഹ​ത്തി​ന്‍റെ വാ​ത്സ​ല്യ രൂ​പ​മാ​ണ് ഗോ​വി​ന്ദേ​ട്ട​ന്‍. ഗോ​വി​ന്ദേ​ട്ട​ന്‍റെ ശീ​ല​ങ്ങ​ളാ​ണ് എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി തു​ട​ക്കം കു​റി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് അ​നു​സ്മ​രി​ച്ചു.

മ​ല​ബാ​ര്‍ ഫി​ലിം ഡ​യ​റ​ക്‌​ടേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ലാ​ത്ത​റ​യി​ല്‍ ന​ട​ന്ന ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ ടി.​വി. ‌രാ​ജേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പി.​പി. ഗോ​വി​ന്ദ​ന്‍ സ്മാ​ര​ക പു​ര​സ്‌​കാ​രം ലി​ജോ ജോ​സ് പെ​ല്ലി​ശ​രി​ക്ക് ന​ല്‍​കി. മ​ധു​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​ദീ​പ് ചൊ​ക്ലി, സം​വി​ധാ​യ​ക​ന്‍ സ​ന്തോ​ഷ് മ​ണ്ടൂ​ര്‍, മോ​ഹ​ന്‍ കു​പ്ലേ​രി, ഗി​രീ​ഷ് കു​ന്നു​മ്മ​ല്‍, പി. ​പ്രേ​മ​ച​ന്ദ്ര​ന്‍, ഉ​ത്പ​ല്‍ വി. ​നാ​രാ​യ​ണ​ന്‍, ഷെ​റി ഗോ​വി​ന്ദ്, കൃ​ഷ്ണ​ന്‍ മു​ന്നാ​ട്, എ​ന്‍. ശ​ശി​ധ​ര​ന്‍, സി.​എം. വേ​ണു​ഗോ​പാ​ല​ന്‍, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് പി.​പി. ഗോ​വി​ന്ദ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്ത് അ​വ​സാ​ന​മാ​യി നി​ര്‍​മി​ച്ച സ​മ​ന്വ​യം സി​നി​മ​യു​ടെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം ന​ട​ന്നു.

തെ​ര​ഞ്ഞെ​ടു​ത്ത ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ഗ​സ​ല്‍, നൃ​ത്ത​ശി​ല്പം എ​ന്നി​വ​യു​മു​ണ്ടാ​യി. പി.​പി. ഗോ​വി​ന്ദ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment