അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി മണിക്കൂറുകൾക്കൊണ്ട് രണ്ടു പേർ കൂടി എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. ഭാര്യ മെലാനിയയും മകൾ ഇവാങ്കയും. ഇവരുടെ വസ്ത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമായി.
വെള്ള ജസ് സ്യൂട്ടിലാണ് മെലാനിയ എത്തിയത്. സ്യൂട്ടിന്റെ അരഭാഗത്ത് പച്ച നിറത്തിലുള്ള ഒരു അരപ്പട്ടയും കെട്ടിയിട്ടുണ്ട്. കരാട്ടെ ക്ലാസുകളിൽ ഉപയോഗിക്കുന്നതുപോലെയുള്ള വസ്ത്രമാണ് മെലാനിയയുടേതെന്നതടക്കം ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ ഫാഷൻ ലോകവും മെലാനിയയുടെ വസ്ത്രധാരണത്തിന്റെ പ്രത്യേകതകൾ ചർച്ച ചെയ്യുന്നു.
ഇവാങ്ക ട്രംപും സ്റ്റൈലൻ വസ്ത്രം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റി. പിങ്ക് നിറത്തിൽ ഫ്ളോറൽ പ്രിന്റിൽ പഫ് സ്ലീവുള്ള വസ്ത്രമായിരുന്നു ഇവാങ്കയുടേത്. വസ്ത്രത്തിന്റെ വില കേട്ടും ഫാഷൻ ലോകം ഞെട്ടി. 2385 ഡോളറാണ് വില. അതായത് ഏകദേശം 1,71, 331 രൂപ.
താജ്മഹൽ സദർശനത്തിനുശേഷം ഡൽഹിയിലെത്തുന്ന ഡോണൾഡ് ട്രംപും കുടുംബവും താമസിക്കുക ഐടിസി മൗര്യ ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിലായിരിക്കും. എട്ടു ലക്ഷം രൂപയാണ് ഈ സ്യൂട്ടിന്റെ ഒരു ദിവസത്തെ വാടക.