കണ്ണൂർ: രാഷ്ട്രീയ കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ട സർക്കാർ ആ കടമ ചെയ്യാതെ പ്രതികൾക്കായി ഖജനാവിൽനിന്നു കോടികൾ ചെലവഴിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് ഉമ്മൻ ചാണ്ടി.
ഷുഹൈബ് വധക്കേസിലും പെരിയയിലെ ഇരട്ടക്കൊലപാതക കേസിലും കേസ് സിബിഐക്ക് പോകാതിരിക്കാൻ ഖജനാവിൽനിന്ന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിച്ച സഹന സമര പദയാത്രയുടെ സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.