എരുമേലി: പതിനാറുകാരിയുമായി പത്തൊന്പതുകാരൻ നാടുവിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എരുമേലിക്കടുത്താണ് സംഭവം.
16 വയസ് പ്രായമുള്ള പത്താം ക്ലാസ് വിദ്യാർഥിനിയുമായി സമീപ പ്രദേശത്തെ 19 കാരനായ യുവാവ് ആണ് നാട് വിട്ടത്.
ഇരുവരും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും എതിർക്കുകയും ചെയ്തപ്പോൾ ഏതാനും നാളുകൾക്ക് മുമ്പ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച എരുമേലി പോലീസ് ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.