ചിറ്റൂര്‍: പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ തത്തമംഗലം അങ്ങാടിയില്‍ ചന്തസ്ഥലത്ത് ശ്രീകുറുമ്പക്കാവ് ഗവ.യുപി സ്ക്കൂള് വിദ്യാര്‍ഥികള്‍ നടത്തിയ പഠനോത്സവം ജനങ്ങളെ അത്ഭുതപ്പെടുത്തി.
സ്കൂള്‍ വളപ്പില്‍ ഒതുങ്ങിനിന്നിരുന്ന പഠനോത്സവം പദ്ധതി രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും നേതൃത്തത്തില്‍ നൂറോളം കുട്ടികള്‍ ഉള്‍പ്പെട്ട കുട്ടികളുടെ സംഘമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കുട്ടികള്‍തന്നെ മൈക്കുമായി തെരുവിലിറങ്ങിയത്.
പാട്ടും കഥകളും മാത്രമാകാതെ കണക്കിലെ കുറുക്കുവഴികളും പഠനത്തിലെ മികവും വെളിപ്പെടുത്തുന്ന കലാപരിപാടികളാണ് അവതരിപ്പിച്ചത്.പഠനപ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
മതിയായ കുട്ടികളില്ലാത്ത പൊതു വിദ്യാലയങ്ങള്‍ പുറകിലോട്ടുപോകുന്നത് ഒഴിവാക്കാന്‍ ഇത്തരം പരിപാടികളിലൂടെ കഴിയുമെന്നാണ് അധ്യാപകര്‍ പറയുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പഠനവും അനുബന്ധപ്രവര്ത്തനവും പൊതുവിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
കുട്ടികള്‍ സ്വാംശീകരിച്ച അറിവും കഴിവും പഠനതെളിവുകളായി സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുന്നത് കണ്ട ഒരുപാട് കാണികള്‍ അഭിനന്ദിക്കാന്‍ കൂടിയത് കുട്ടികള്‍ക്കും ആവേശമായി.
കുട്ടികളുടെ മികവ് വളര്‍ത്താന്‍ രക്ഷിതാക്കള്‍ വഹിക്കേണ്ട പങ്ക് ബോധ്യപ്പെടുത്തുന്ന പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ ഉള്‍ക്കൊള്ളണ്ട കാര്യങ്ങള്‍ നിര്‍ഭയം വിനിമയം ചെയ്യാനുള്ള ഉത്സവാന്തരീക്ഷമുണ്ടാക്കാനുള്ള സന്ദേശങ്ങളും പരിപാടിയില്‍ ഉണ്ടായിരുന്നു.
തത്തമംഗലം മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ പച്ചക്കറി ചന്തയുടെ സമീപത്തുനടന്ന പരിപാടി സ്കൂള്‍ എസ്എംസി ചെയര്മാന് ഗോപി ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂ്ട്ടിവ് ബി.ജ്യോതിഷ് കുമാര്‍, ബാബു, സിന്ദു, അധ്യാപകരായ മണികണ്ഠന്.എം.വിനീത എന്നിവര്‍ പങ്കെടുത്തു.