
പെരുന്പാവൂർ: കുരച്ചെന്ന കാരണം പറഞ്ഞു പൂട്ടിയിട്ട പട്ടിയെ അയൽവാസി തല്ലിച്ചതച്ചെന്നും ചോദ്യം ചെയ്ത ദന്പതികളെ മർദിച്ചെന്നും പരാതി. പാണിയേലി മണ്ണാർകുടി എൽദോസ് (38), ഭാര്യ ബീന (36) എന്നിവരെയാണ് അയൽവാസിയായ അച്ഛനും മകനും മർദിച്ചത്.
ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ എൽദോസിന്റെ വീട്ടിലെ പട്ടി കുരച്ചതിനാൽ അയൽവാസികളായ ഇരുവരുമെത്തി പട്ടിയെ വലിയ കല്ലിനെറിയുകയും പട്ടികയെടുത്ത് തല്ലിച്ചതയ്ക്കുകയുമായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത ദന്പതികളെ ഇരുവരും ചേർന്ന് പട്ടികയ്ക്കു മർദിച്ചെന്നും വീട്ടുപകരണങ്ങർ തല്ലിതകർത്തെന്നും പരാതിയിൽ പറയുന്നു.
തലയ്ക്ക് അടികൊണ്ട് ബോധം നഷ്ടപ്പെട്ട എൽദോസിനെ നാട്ടുകാർ പെരുന്പാവുർ താലുക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
പിറ്റേദിവസം എൽദോസിന്റെ പിതാവായ പൗലോസിനെ (62) റോഡിൽ വച്ച് ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായും പരാതിയുണ്ട്. കുറുപ്പംപടി പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ബീന എൽദോസ് പറയുന്നു.