കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയെയും വലിയന്നൂർ സ്വദേശിയായ കാമുകനെയും പോലീസ് ചോദ്യംചെയ്തു.
സിറ്റി സിഐ സതീഷ് നൽകിയ അപേക്ഷ പരിഗണിച്ച കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശരണ്യയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് സിറ്റി സ്റ്റേഷനിലെത്തിച്ച ശരണ്യയെ ചോദ്യംചെയ്ത പോലീസ് പിന്നീട് വ്യക്തത വരുത്താൻ കാമുകനെയും ശരണ്യയെയും ഒന്നിച്ചും ചോദ്യംചെയ്തു. ഫോൺസംഭാഷണത്തിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇയാളെ ഒന്നിച്ചിരുത്തിയും പ്രത്യേകമായും ചോദ്യംചെയ്തത്.
ഒന്നരവയസുകാരൻ വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ തയ്യിൽ കടപ്പുറത്ത് കാമുകനെ കണ്ടതായി നാട്ടുകാർ മൊഴിനൽകിയിരുന്നു.
എന്നാൽ കാമുകനെ പ്രതിചേർക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ പോലീസിന് ലഭിച്ചില്ലെന്നാണ് സൂചന.