ഗുരുവായൂർ: ദേവസ്വത്തിന് ഭണ്ഡരം വരവായി ലഭിക്കുന്ന നിരോധിത നോട്ടുകൾ ഒരുകോടിയോടടുക്കുന്നു. 92,97,500 രൂപയുടെ നിരോധിത നോട്ടുകളാണ് ഇപ്പോൾ ദേവസ്വത്തിലുളളത്. ദേവസ്വം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിട്ടുള്ള നോട്ടുകൾ എന്തു ചെയ്യണണമെന്ന് ചോദിച്ച് വീണ്ടും ദേവസ്വം റിസർവ് ബാങ്കിന് കത്തെഴുതി.
നിരോധിത നോട്ടുകൾ മാറ്റി നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് അധികൃതർ ആദ്യകത്തിന് മറുപടിയായി ദേവസ്വത്തെ അറിയിച്ചിരുന്നു.
നിരോധിത നോട്ടുകൾ സൂക്ഷിക്കുന്നത് വലിയ തലവേദനയായിരിക്കുകയാണ്.
ക്ഷേത്ര ദർശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും നിരോധിത നോട്ടുകൾ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും നിയമം അനുവദിക്കുന്നില്ലെന്നാണ് ഉപരാഷ്ട്രപതി അറിയിച്ചത്. എല്ലാ മാസത്തേയും ഭണ്ഡാര വരവിൽ നിരോധിത നോട്ടുകൾ ഉണ്ടാവാറുണ്ട്.
റിസർവ് ബാങ്കിന്റെ മറുപടി കിട്ടയതിനുശേഷമേ നോട്ടുകൾ നശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടക്കാനാകൂ. റിസർവ് ബാങ്കിന്റെ ഉത്തരവ് ലഭിച്ചാൽ എല്ലാ മാസവും ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന നിരോധിത നോട്ടുകൾ നശിപ്പിക്കാനാകും.