വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുറിക്കുള്ളിൽ കയറി ഒളിച്ചിരിക്കും; രാത്രിയിൽ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തും; ഡോക്ടറടെ പരാതിയിൽ ആർപ്പൂക്കര സ്വദേശിയെ പൊക്കി പോലീസ്

ഗാ​ന്ധി​ന​ഗ​ർ: വീ​ടി​ന്‍റെ കു​ളി​മു​റി​ക്കു​ള്ളി​ൽ ക​യ​റി ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ ഒ​രാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ർ​പ്പു​ക്ക​ര സ്വ​ദേ​ശി അ​ൻ​സി​ൽ (26) ആ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ക​സ്തൂ​ർ​ബാ ജം​ഗ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം ഡോ​ക്ട​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടി​ന്‍റെ കു​ളി​മു​റി​യി​ൽ ഒ​ളി​ച്ചി​രു​ന്ന​ശേ​ഷം ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഷെ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

ഈ ​പ്ര​ദേ​ശ​ത്തെ മ​റ്റു ചി​ല വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഫോ​ട്ടോ​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടു​വാ​നു​ള്ള ശ്ര​മം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ക്ലീ​റ്റ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment