ജില്ലാ കോടതികളിൽ ജയിൽ വിഭവങ്ങളുമായി ഫുഡ്‌കോര്‍ട്ടുകള്‍ ആരംഭിക്കുമെന്ന് ഋഷിരാജ് സിംഗ്

സ്വ​ന്തം ലേ​ഖ​ക​ന്‍
വി​യ്യൂ​ര്‍: സം​സ്ഥാ​ന​ത്തെ 14 ജി​ല്ല കോ​ട​തി​ക​ളി​ലും ജ​യി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍​പ​ന​ക്കാ​യി ഫു​ഡ്‌​കോ​ര്‍​ട്ടു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. വി​യ്യൂ​ര്‍ സ​ബ് ജ​യി​ലി​ല്‍ അ​ന്തേ​വാ​സി​ക​ള്‍ നി​ര്‍​മി​ച്ച പേ​പ്പ​ര്‍ ബാ​ഗു​ക​ളു​ടേ​യും തു​ണി​സ​ഞ്ചി​ക​ളു​ടേ​യും വി​പ​ണ​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഋ​ഷി​രാ​ജ് സിം​ഗ്.

ജ​യി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍​പ​ന​യ്ക്കാ​യു​ള്ള ആ​ദ്യ ഫു​ഡ്‌​കോ​ര്‍​ട്ട് നാ​ളെ കൊ​ച്ചി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ അ​മ്പ​ത്തി​നാ​ല് ജ​യി​ലു​ക​ളി​ലും പ​ല​ത​ര​ത്തി​ലു​ള്ള വ്യ​വ​സാ​യ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലും ജ​യി​ല്‍ വ​രു​മാ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലും കേ​ര​ളം ഒ​ന്നാം​സ്ഥാ​ന​ത്താ​ണെ​ന്നും ജ​യി​ല്‍ ഡി​ജി​പി പ​റ​ഞ്ഞു.

ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ മ​ന​പ​രി​വ​ര്‍​ത്ത​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ക വ​ഴി അ​വ​ര്‍​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ മാ​ന്യ​മാ​യി തൊ​ഴി​ല്‍ ചെ​യ്തു ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും വ​രു​മാ​ന​വും സാ​ധ്യ​മാ​ക്കാ​നാ​യി.

ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ളു​ടെ ഈ ​മാ​സ​ത്തെ ശ​മ്പ​ളം കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ന്നെ പ​ല വീ​ട്ടു​കാ​രും ഇ​പ്പോ​ള്‍ വി​ളി​ക്കു​ന്ന​തെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​യി​ല്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​വെ​ന്നും മി​ക്ക ജ​യി​ല്‍ കെ​ട്ടി​ട​ങ്ങ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ട​വു​കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​തി​ന് പു​തി​യ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്നും ഒ​രു ദി​വ​സം എ​ട്ടു ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്ക് പ​മ്പു​ക​ളി​ല്‍ തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഒ​മ്പ​തു പ​മ്പു​ക​ള്‍ വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജ​യി​ല്‍ ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment