
നടി സംവൃത സുനിലിന് രണ്ടാമത് ഒരു കുഞ്ഞു കൂടി പിറന്നു. ഫെബ്രുവരി 20ന് ജനിച്ച ആൺകുട്ടിക്ക് രുദ്ധ എന്നാണ് പേരു നൽകിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ കൂടി സംവൃത തന്നെയാണ് സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്.
മൂത്ത മകന് അഞ്ചു വയസായപ്പോൾ അവനു ലഭിച്ച പിറന്നാൾ സമ്മാനമാണിതെന്നും സംവൃത ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുന്നു.
ഇളയ കുട്ടിയുടെ ചിത്രം സംവൃത ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ സംവൃത പിന്നീട് ദിലീപ് നായകനായ ലാൽ ജോസിന്റെ രസികൻ എന്ന ചിത്രത്തിൽ നായികയായാണ് മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കുന്നത്.
2006ൽ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം നടത്തി. 49 ചിത്രങ്ങളിലഭിനയിച്ച സംവൃത 2012ൽ ദ വൈറ്റ് എലിഫന്റ് എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അഭിനയിച്ചു.
2012ൽ അഖിൽ ജയരാജിനെ വിവാഹം കഴിച്ച് അമേരിക്കയിലേക്കു പോയ സംവൃത പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.